ചായ പ്രേമിയാണോ? എങ്കിൽ ദിവസവും തുളസി ചായ ശീലമാക്കൂ, കാരണം...

Published : Sep 10, 2022, 09:27 PM IST
ചായ പ്രേമിയാണോ? എങ്കിൽ ദിവസവും തുളസി ചായ ശീലമാക്കൂ, കാരണം...

Synopsis

ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി ചായ സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിക്ക് ഉണ്ട്, കൂടാതെ ശ്വസനവ്യവസ്ഥയിൽ ആശ്വാസം നൽകുവാനായി കഫം പുറന്തള്ളാനും ഇത് സഹായിക്കുന്നു.   

നിങ്ങളൊരു ചായ പ്രേമിയാണോ? എങ്കിൽ ഇനി മുതൽ എല്ലാ ദിവസവും ഒരു നേരം തുളസി ചായ ശീലമാക്കാവുന്നതാണ്. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മികച്ചതാണ്. ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി ചായ സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിക്ക് ഉണ്ട്, കൂടാതെ ശ്വസനവ്യവസ്ഥയിൽ ആശ്വാസം നൽകുവാനായി കഫം പുറന്തള്ളാനും ഇത് സഹായിക്കുന്നു. 

കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി ചായ കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ തുളസി ചായ അകറ്റുന്നു.

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ദിവസവും തുളസി ചായ കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്റെയും രാസവിനിമയത്തെ സഹായിക്കും, കൂടാതെ രക്തത്തിലെ പഞ്ചസാര ഊർജ്ജത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. 

മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വായിൽ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കുമെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ തുളസിയിൽ ഉണ്ട്. ഇത് ഒരു മൗത്ത് ഫ്രെഷ്‌നറായി പ്രവർത്തിക്കുകയും വായ്നാറ്റം അകറ്റുവാൻ സഹായിക്കുകയും ചെയ്യുന്നു. തുളസി ചായക്ക് ദഹന ഗ്രന്ഥിയുടെ പ്രവർത്തന ക്ഷമത മികവുറ്റതാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ, ഭക്ഷണ ശേഷം ഒരു തുളസി ചായ കുടിക്കുന്നത് ഭക്ഷണ പദാർത്ഥങ്ങൾ പൂർണ്ണമായും വേഗത്തിൽ ദഹിക്കുന്നതിന് സഹായിക്കുന്നു. തുളസി ചായ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

തയ്യാറാക്കുന്ന വിധം...

തുളസി                    1/4 കപ്പ് 
തേൻ                       1 ടീസ്പൂൺ 
നാരങ്ങ നീര്          2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തീ അണയ്ക്കുക. വെള്ളം തണുത്ത ശേഷം ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക.

വിളര്‍ച്ചയെ പമ്പ കടത്താന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ