പനി, ചുമ, ജലദോഷം എന്നിവയ്‌ക്ക് മരുന്ന് വാങ്ങുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ ഫാർമസികൾക്ക് സർക്കാർ നിർദേശം

Web Desk   | Asianet News
Published : Apr 19, 2020, 11:34 AM ISTUpdated : Apr 19, 2020, 11:40 AM IST
പനി, ചുമ, ജലദോഷം എന്നിവയ്‌ക്ക് മരുന്ന് വാങ്ങുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ ഫാർമസികൾക്ക് സർക്കാർ നിർദേശം

Synopsis

പൂനെയിലും എല്ലാ മെഡിക്കൽ ഷോപ്പുകളിലും പനിയ്ക്ക് മരുന്ന് വാങ്ങുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ പൊലീസ് മെഡിക്കൽ ഷോപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ എല്ലാ ദിവസവും രാത്രി 8 മണിയോടെ വാട്സാപ്പ് വഴി കൈമാറണമെന്നും പൂനെ സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണർ രവീന്ദ്ര ഷിസാവെ പറയുന്നു.

പനി, ജലദോഷം, ചുമ എന്നിവയ്‌ക്കായി മരുന്നുകൾ വാങ്ങുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ എന്നിവ ശേഖരിക്കാൻ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും തെലങ്കാന, ആന്ധ്രാപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങൾ നിർദേശം നൽകി. പ്രതിദിന പട്ടിക ശേഖരിച്ച് ആന്ധ്ര, തെലങ്കാന സർക്കാരുകൾ ആളുകളെ കണ്ടെത്തുമെന്നും കൊവിഡ് പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. 

കൊവിഡിന് സമാനമായ ലക്ഷണങ്ങൾ കണ്ടിട്ടും ചിലർ മറച്ച് വയ്ക്കുന്നുണ്ട്. പരിശോധനയ്ക്ക് വിധേയരാകാനും ചിലർ മടി കാണിക്കുന്നു. നിരവധി പേർ പാരസെറ്റമോൾ പോലുള്ള മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങി കഴിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചുവെന്നും തെലങ്കാന സർക്കാർ പറയുന്നു. നിരവധി പേരെ കണ്ടെത്തുകയും അവരിൽ കൊവിഡ് പരിശോധന നടത്തിയെന്നും പോസിറ്റീവാണ് കണ്ടതെന്നും സർക്കാർ പറയുന്നു. 

തെലങ്കാനയിലെ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസന വകുപ്പ് എല്ലാ മുനിസിപ്പൽ കമ്മീഷണർമാരോടും കലക്ടർമാരോടും മെഡിക്കൽ ഷോപ്പ് ഉടമകളുമായും ഫാർമസിസ്റ്റുകളുടെ സംഘടനയുമായും അടിയന്തര യോഗം വിളിക്കാനും ഈ മരുന്നുകൾ വാങ്ങുന്നവരുടെ ‌വിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകാൻ വെള്ളിയാഴ്ച പുറത്തിറക്കിയ മെമ്മോയിൽ പറയുന്നുണ്ട്. 

അവരുടെ നന്മയ്ക്ക് വേണ്ടിയി‌ട്ടാണ് ഇത് ചെയ്യുന്നതെന്ന് കടയുടമകൾ ഉപഭോക്താക്കളോട് പറഞ്ഞ് മനസിലാക്കണമെന്നും സർക്കാർ പറയുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന നടത്താൻ മടി കാണിക്കുന്നവരെ സഹായിക്കാനായി രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആന്ധ്രയിൽ കൊവിഡ് -19 കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്.

പൂനെയിലും എല്ലാ മെഡിക്കൽ ഷോപ്പുകളിലും പനിയ്ക്ക് മരുന്ന് വാങ്ങുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ പൊലീസ് മെഡിക്കൽ ഷോപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ എല്ലാ ദിവസവും രാത്രി 8 മണിയോടെ വാട്സാപ്പ് വഴി കൈമാറണമെന്നും പൂനെ സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണർ രവീന്ദ്ര ഷിസാവെ പറയുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ