ഒരിക്കല്‍ ഹൃദയാഘാതം വന്നവര്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍

By Web TeamFirst Published Sep 22, 2019, 4:10 PM IST
Highlights

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. 

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്.  

നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില  മാറ്റങ്ങള്‍ വേണ്ടിവരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. ഹൃദയാഘാതം വന്നവര്‍  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. 

ഒന്ന്...

രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം.

രണ്ട്....

 പ്രമേഹരോഗമുളളവര്‍ പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. 

മൂന്ന്...

രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ട ഭക്ഷണം, പപ്പടം തുടങ്ങിയവ ഒഴിവാക്കണം.

നാല്...

പുകവലിയും മദ്യാപാനവും ഒഴിവാക്കണം.

അഞ്ച്... 

ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ആറ്...

ജങ്ക് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.

ഏഴ്...

വ്യായാമം നിര്‍ബന്ധമായി ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവ പരീശീലിക്കുന്നത് നല്ലതാണ്. 

എട്ട്...

ചികിത്സയും തുടര്‍പരിശോധനകളും നിര്‍ബന്ധമായി എടുക്കണം. 


 

click me!