ഈ പ്രായക്കാരിൽ കരൾ രോ​ഗങ്ങൾ വർദ്ധിച്ചുവരുന്നതായി പഠനം

Published : Jul 29, 2024, 10:06 PM IST
ഈ പ്രായക്കാരിൽ കരൾ രോ​ഗങ്ങൾ വർദ്ധിച്ചുവരുന്നതായി പഠനം

Synopsis

23-35 പ്രായമുള്ള ചെറുപ്പക്കാർക്കിടയിൽ വിവിധ കരൾ രോ​ഗങ്ങൾ വർദ്ധിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗം, ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ വിവിധ അവസ്ഥകൾ കരളിനെ തകരാറിലാക്കുന്നു. ഇത് യുവാക്കളിൽ ഉയർന്ന മരണനിരക്കിലേക്കും നയിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.  

23-35 വയസ് പ്രായമുള്ള യുവാക്കളിൽ കരൾ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണെന്ന് പഠനം. ഹെപ്പറ്റൈറ്റിസ് അണുബാധയുള്ള ചികിത്സയ്ക്കായി ഹാജരായ 60% രോഗികൾക്കും ഹെപ്പറ്റൈറ്റിസ് വാക്സിൻ ലഭിച്ചിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കൽ, പോഷക സംസ്കരണം, ഹോർമോണുകളെ നിയന്ത്രിക്കൽ, കേടായ ടിഷ്യൂകൾ നന്നാക്കൽ, രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾ, അവശ്യ പോഷകങ്ങൾ സംഭരിക്കൽ തുടങ്ങി ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഒരു സുപ്രധാന അവയവമാണ് കരൾ. 

23-35 പ്രായമുള്ള ചെറുപ്പക്കാർക്കിടയിൽ വിവിധ കരൾ രോ​ഗങ്ങൾ വർദ്ധിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗം, ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ വിവിധ അവസ്ഥകൾ കരളിനെ തകരാറിലാക്കുന്നു. ഇത് യുവാക്കളിൽ ഉയർന്ന മരണനിരക്കിലേക്കും നയിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

നിലവിൽ, കരൾ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മദ്യപാനം, സിഗരറ്റ് വലിക്കൽ, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, അമിതമായ സോഡിയം കഴിക്കൽ, വൈറൽ അണുബാധ, ചില മരുന്നുകൾ കഴിക്കൽ എന്നിവയാണ് കരളിനെ ദോഷകരമായി ബാധിക്കുന്ന വിവിധ ഘടകങ്ങൾ.  ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഉയർന്ന കൊളസ്‌ട്രോളിൻ്റെ അളവ് തുടങ്ങിയ അവസ്ഥകൾ കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഫാറ്റി ലിവർ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ തുടങ്ങിയ കരൾ രോഗങ്ങൾ യുവാക്കളിൽ ഗണ്യമായി വർദ്ധിക്കുന്നതായി ഗ്ലെനീഗിൾസ് ഹോസ്പിറ്റൽസ് പരേലിലെ സീനിയർ കൺസൾട്ടൻ്റ് ഹെപ്പറ്റോളജിസ്റ്റ് ഡോ. ഉദയ് സംഗ്ലോദ്കർ പറഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലികളും അമിതമായ മദ്യപാനവുമെല്ലാമാണ് കരൾ രോ​ഗം പിടിപെടുന്നതിന് ഇടയാക്കുന്നത്. 

കരളിനെ തകരാറിലാക്കുകയും ടിഷ്യൂകളിൽ സ്ഥിരമായ പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണ് സിറോസിസ്. സാധാരണ കരൾ അമിതമായി കൊഴുപ്പ് ശേഖരിക്കാൻ തുടങ്ങുന്നു. ഇത് കാലക്രമേണ കരൾ ടിഷ്യുവിൻ്റെ വീക്കത്തിനും പാടുകൾക്കും കാരണമാകുന്നു. കരൾ രോ​ഗം നേരത്തെ തിരിച്ചറിയുന്നത് ആളുകളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കും. 

യുവാക്കൾക്കിടയിൽ കരൾ രോഗം വർദ്ധിക്കുന്നത് മദ്യപാനം മൂലമാണ്. ഫാറ്റി ലിവർ ഡിസീസ്, ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകൾ ക്ഷണിച്ചു വരുത്തുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും കൂടുതലുള്ള മോശം ഭക്ഷണവുമാണ് കരൾ രോ​ഗം പിടിപെടുന്നതിന് ഇടയാക്കുന്നതെന്ന് അപ്പോളോ സ്പെക്ട്ര മുംബൈയിലെ ജനറലും എച്ച്പിബി സർജനുമായ ഡോ. പ്രകാശ് കുരാനെ പറഞ്ഞു. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകള്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ