ഈ ഡയറ്റ് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

Published : Mar 11, 2023, 08:06 PM ISTUpdated : Mar 11, 2023, 08:15 PM IST
ഈ ഡയറ്റ് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

Synopsis

പ്രോസ്റ്റേറ്റ് കാൻസർ, അൽഷിമേഴ്‌സ് രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ അകറ്റിനിർത്തുന്നതിന് മെഡിറ്ററേനിയൻ ഭക്ഷണക്രമം ഫലപ്രദമാണെന്ന് ​ഗവേഷകർ പറയുന്നു.

മെഡിറ്ററേനിയൻ ഭക്ഷണക്രമം പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. പഴങ്ങളും പച്ചക്കറികളും കൊണ്ട് സമ്പന്നമായ ഒന്നാണ് മെഡിറ്ററേനിയൻ ഡയറ്റ്. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്ന ആളുകൾക്ക് അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ കുറവായിരിക്കാമെന്ന് കണ്ടെത്തി. 

പ്രോസ്റ്റേറ്റ് കാൻസർ, അൽഷിമേഴ്‌സ് രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ അകറ്റിനിർത്തുന്നതിന് മെഡിറ്ററേനിയൻ ഭക്ഷണക്രമം ഫലപ്രദമാണെന്ന് ​ഗവേഷകർ പറയുന്നു. ധാന്യങ്ങൾ, ഒലിവ് ഓയിൽ, പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, മറ്റ് പയർവർഗ്ഗങ്ങൾ, പരിപ്പ്, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

' ഈ ഫലങ്ങൾ അതിശയിപ്പിക്കുന്നതാണ്. മെഡിറ്ററേനിയൻ ഡയറ്റിൽ പ്രധാനമായും ഉൾപ്പെടുന്നത് പഴങ്ങളും പച്ചക്കറികളും പോലുള്ള സസ്യാധിഷ്ഠിത ഭക്ഷണം ആണ്. അതൊടൊപ്പം ‌ധാന്യങ്ങൾ, ബീൻസ്, പരിപ്പ്, കടൽ വിഭവങ്ങൾ, ചിക്കൽ, ഒലിവ് എണ്ണയിൽ നിന്നുള്ള അപൂരിത കൊഴുപ്പ് എന്നിവയെല്ലാം ചേരുമ്പോൾ ഈ ഡയറ്റ് പൂർണമാകുന്നു...' - യുഎസിലെ ചിക്കാഗോയിലെ റഷ് യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകയായ പൂജ അഗർവാൾ പറഞ്ഞു.

 പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് ഓസ്‌ട്രേലിയയിലെ സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയുടെ മറ്റൊരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചില മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ തടയാനും രോഗത്തിന് റേഡിയേഷൻ ചികിത്സയ്ക്ക് വിധേയരായ പുരുഷന്മാരിൽ വീണ്ടെടുക്കൽ വേഗത്തിലാക്കാനും സഹായിക്കുന്നു.

പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരിലെ ഏറ്റവും സാധാരണവും മാരകവുമായ ക്യാൻസറുകളിലൊന്നായി തുടരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട പോഷകാഹാര കുറവുകൾ വലിയ തോതിൽ അജ്ഞാതമായി തുടരുന്നതായും ​ഗവേഷകർ പറയുന്നു.

ലളിതവും എന്നാൽ ഫലപ്രദവുമായ ഭക്ഷണ ക്രമമാണ് മെഡിറ്ററേനിയൻ ഭക്ഷണക്രമം. കാൻസർ വരാനുള്ള സാധ്യതയും ഹൃദ്രോഗ സാധ്യതയും ഈ ഡയറ്റ് കുറയ്ക്കുന്നു. പൂരിത കൊഴുപ്പിന്റെ അളവ് കുറവായതിനാൽ ഹൃദയാരോഗ്യത്തിനും ഈ ഡയറ്റ് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മോശം ഉറക്കം ഉയർന്ന രക്തത്തിലെ പഞ്ചസാരയ്ക്ക് കാരണമാകുമോ?

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ