Latest Videos

ഈ ഡയറ്റ് ‌കരൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി പഠനം

By Web TeamFirst Published May 10, 2024, 6:28 PM IST
Highlights

ഇന്‌റര്‍മിറ്റന്‌റ് ഫാസ്റ്റിങ് കരൾ ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്നതായി പുതിയ പഠനം. ജർമ്മൻ ക്യാൻസർ റിസർച്ച് സെൻ്റർ, ട്യൂബിൻഗെൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 

ഭാരം കുറയ്ക്കാൻ പലരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ്  ഇന്‌റർമിറ്റന്‌റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം. ഇടവിട്ട് ഭക്ഷണം കഴിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന രീതിയാണിത്. ഏതുതരം ഭക്ഷണം കഴിക്കണം എന്നതിനു പകരം എപ്പോൾ കഴിക്കണം എന്നതിനാണ് ഈ രീതിയിൽ പ്രാധാന്യം. 

ഇന്‌റർമിറ്റന്‌റ് ഫാസ്റ്റിങ് കരൾ ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്നതായി പുതിയ പഠനം. ജർമ്മൻ ക്യാൻസർ റിസർച്ച് സെൻ്റർ, ട്യൂബിൻഗെൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഇടവിട്ടുള്ള ഉപവാസം കരൾ അർബുദത്തിൻ്റെ വികസനം കുറയ്ക്കുമെന്ന് ​ഗവേഷകർ പറയുന്നു. 

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആണ് ഏറ്റവും സാധാരണമായ ക്രോണിക് ലിവർ ഡിസോർഡർ. ഇത് പലപ്പോഴും കരൾ വീക്കത്തിലേക്ക് നയിക്കുന്നു. ഇന്ത്യ, ചൈന, യൂറോപ്പ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ ഫാറ്റി ലിവർ രോഗത്തിൻ്റെ ഒരു സാധാരണ ഘടകമായ പൊണ്ണത്തടി വർദ്ധിച്ചുവരികയാണ്. ഇത് കരൾ ക്യാൻസറിനുള്ള സാധ്യത അതിവേ​​​ഗം വർദ്ധിക്കുന്നതായി പഠനത്തിൽ പറയുന്നു. 

അനാരോഗ്യകരമായ ഭക്ഷണക്രമം, പൊണ്ണത്തടി എന്നിവ കരൾ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു...- ട്യൂബിൻഗൻ സർവകലാശാലയിലെ മത്യാസ് ഹൈക്കൻവാൾഡർ പറയുന്നു.  പ്രമേഹം അഭിമുഖീകരിക്കുന്നവർക്ക് സ്വീകരിക്കാവുന്ന ഡയറ്റിങ് മാർഗമാണിത്. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിക്കാൻ ഇന്റർമിറ്റന്റ് രീതി സഹായകരമാകും. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി. 

ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

 

click me!