
അമിതവണ്ണം വിഷാദരോഗത്തിന് കാരണമായേക്കാമെന്ന് പഠനം. അമിതവണ്ണം മാനസികാരോഗ്യത്തെ ബാധിക്കുകയും അത് വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഹ്യൂമൺ മോളിക്യുലർ ജെനിറ്റിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
യുകെയിൽ മുതിർന്നവരിൽ നാലിലൊരാൾ അമിതവണ്ണമുള്ളവരായി കണക്കാക്കപ്പെടുന്നു. ഉയർന്ന ബിഎംഐ (ബോഡി മാസ്സ് ഇൻഡക്സ്) വിഷാദത്തിന് കാരണമാകുന്നുവെന്ന് പഠനത്തിൽ കണ്ടെത്താനായി. യൂണിവേഴ്സിറ്റി ഓഫ് എക്‌സെറ്ററിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ 145,000 -ൽ അധികം ആളുകളിലെ ജനിതക വിവരങ്ങൾ പരിശോധിച്ചു.
ഉയർന്ന ബിഎംഐയും ജനിതക വ്യതിയാനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗവേഷണത്തിൽ പറയുന്നു. പഠനത്തിൽ, ഒരു കൂട്ടം ജീനുകൾ ആരോഗ്യമുള്ളവയാണ്. അതായത് ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
രണ്ടാമത്തെ കൂട്ടം ജീനുകൾ ആരോഗ്യമില്ലാത്ത ജീനുകളാണെന്ന് കണ്ടെത്തി. രണ്ട് കൂട്ടം ജീനുകൾക്കിടയിലും ചെറിയ വ്യത്യാസം കണ്ടെത്തി. ശാരീരികവും സാമൂഹികവുമായ ഘടകങ്ങൾ ഉയർന്ന വിഷാദരോഗത്തിന് പങ്കു വഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് കണ്ടെത്താനായെന്ന് ഗവേഷകൻ ജെസ് ഓ ലോഫ്ലിൻ പറഞ്ഞു.
അമിതവണ്ണവും വിഷാദവും പ്രധാന ആഗോള ആരോഗ്യ വെല്ലുവിളികളാണ്, ഉയർന്ന ബിഎംഐ വിഷാദരോഗത്തിന് കാരണമാകുന്നുവെന്നതിനുള്ള ഏറ്റവും ശക്തമായ തെളിവുകൾ ഞങ്ങളുടെ പഠനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10 ദിവസത്തിനകം 500നടുത്ത് കുട്ടികളില്‍ കൊവിഡ്; ബെംഗലൂരുവിലെ സ്ഥിതി ആശങ്കാജനകമോ?