
പ്രമേഹം വരാതിരിക്കാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ഇന്നു വ്യാപകമായി നിലവിലുണ്ട്. കാരണം പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു സാധാരാണ രോഗമായി മാറി. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പ്രമേഹരോഗം ഉണ്ടാകുന്നതിന്‍റെ കാരണങ്ങള്‍ പലതാണ്.
എന്നാല്‍ ഇപ്പോള്‍ ഇതാ വായുമലിനീകരണവും പ്രമേഹത്തിന് കാരണമാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അതും കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നത്. വായുമലിനീകരണത്തിലൂടെ ശരീരത്തിലെ ഇന്‍സുലിന്റെ ഉല്‍പാദനം കുറയ്ക്കുകയും നിര്‍വീക്കത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ കുറയുന്നതിലൂടെ രക്തത്തിലെ പഞ്ചാസാരയുടെ അളവില്‍ ഗണ്യമായ വർധനവുണ്ടാവുന്നതുമാണ് പ്രമേഹത്തിന് കാരണമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam