കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം

Published : Mar 13, 2023, 01:20 PM IST
കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം

Synopsis

പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. അതേസമയം ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ വരാനുള്ള സാധ്യതയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

അമിത വണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. അതാതയത് മാംത്സാഹാരമാണ് ഈ ഡയറ്റിൽ പ്രധാനം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജം കൊഴുപ്പിലൂടെ കണ്ടെത്താന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. അതേസമയം ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ വരാനുള്ള സാധ്യതയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ആണ് കീറ്റോഡയറ്റ് പിന്തുടരുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് പറയുന്നത്. 

അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ആന്വല്‍ സയിന്റിഫിക് സെഷനില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇപ്രകാരം പറയുന്നത്. കീറ്റോജെനിക് ഡയറ്റ് എടുക്കുന്നത്'മോശം കൊളസ്‌ട്രോള്‍' ആയ 'ലോ ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്റെ'' (എല്‍ഡിഎല്‍) ഉത്പാദനം കൂട്ടുമെന്നും ഇത് ഹൃദയ രോഗങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഇവരുടെ കണ്ടെത്തല്‍.സാധാരണ നമ്മുടെ ശരീരം കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കി അതിനെ രക്തത്തിലേക്ക് റിലീസ് ചെയ്താണ് കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ഊര്‍ജത്തിനായി ശരീരം കൊഴുപ്പിനെ ആശ്രയിക്കും. ഈ പ്രക്രിയ 'കീറ്റോസിസ്' എന്നാണ് അറിയപ്പെടുന്നത്.

Also Read: പതിവായി കുടിക്കാം എബിസി ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം