Men's Health : 'ഓട്ടം പുരുഷന്മാരിൽ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു'; അവകാശവാദവുമായി പഠനം

Published : Jun 20, 2022, 07:53 PM IST
Men's Health : 'ഓട്ടം പുരുഷന്മാരിൽ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു'; അവകാശവാദവുമായി പഠനം

Synopsis

പുരുഷന്മാരാണ് കൂടുതലും ഓട്ടം വ്യായാമമുറയായി തെരഞ്ഞെടുക്കാറ്. ഓടുന്നത് മുഖപേശികള്‍ മുറുകാൻ ഇടയാക്കുമെന്നും, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഓട്ടത്തില്‍ നിന്ന് സത്രീകള്‍ വ്യാപകമായി പിന്‍വലിയാറുണ്ട്. 

വ്യായാമം ചെയ്യുകയെന്നത് ( Doing Exercise ) ആരോഗ്യത്തിന് അടിസ്ഥാനപരമായി ആവശ്യമായ സംഗതിയാണ്. ഇതില്‍ തന്നെ മറ്റ് വര്‍ക്കൗട്ടുകളെയെല്ലാം അപേക്ഷിച്ച് ഏറ്റവുമധികം പേര്‍ തെരഞ്ഞെടുക്കുന്ന വ്യായാമരീതിയാണ് ഓട്ടം ( Running exercise ). 

ഇതില്‍ തന്നെ പുരുഷന്മാരാണ് കൂടുതലും ഓട്ടം വ്യായാമമുറയായി ( Doing Exercise ) തെരഞ്ഞെടുക്കാറ്. ഓടുന്നത് മുഖപേശികള്‍ മുറുകാൻ ഇടയാക്കുമെന്നും, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഓട്ടത്തില്‍ നിന്ന് സത്രീകള്‍ വ്യാപകമായി പിന്‍വലിയാറുണ്ട്. 

എന്നാല്‍ പുതിയൊരു പഠനപ്രകാരം പുരുഷന്മാര്‍ ഓടുന്നത് ( Running exercise ) അവരില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമത്രേ. വെറുതെ ഓടുന്നതല്ല, ദീര്‍ഘദൂരം പതിവായി ഓടുന്നതാണ് പ്രശ്നമാവുകയത്രേ. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, സെന്‍റ് ബാര്‍ത്തോലോമിയോസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

പതിവായി മാരത്തോണ്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍, ദീര്‍ഘദൂരം പതിവായി ഓടുന്ന പുരുഷന്മാര്‍ എന്നിവരുടെ ഹൃദയാരോഗ്യം സാധാരണഗതിയില്‍ നിന്ന് പത്ത് വര്‍ഷം വരെ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്ത്രീകള്‍ക്ക് ഓട്ടം നല്ലതാണെന്നും ഇവര്‍ പറയുന്നു. 

സ്ത്രീകള്‍ ഓടുന്നത് അവരുടെ ഹൃദയാരോഗ്യം ആറ് വര്‍ഷം വരെ കൂട്ടുമെന്നാണ് പഠനം അവകാശപ്പെടുന്നത്. പ്രധാനമായും നാല്‍പത് കടന്ന പുരുഷന്മാരിലാണ് പഠനം നടന്നത്. പത്തിലധികം ഇവന്‍റുകളില്‍ പങ്കെടുത്തിട്ടുള്ള പതിവായി ദീര്‍ഘദൂരം ഓടുന്ന മുന്നൂറോളം പുരുഷന്മാരെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. 

അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, ശരീരഭാരം എന്നിവയെല്ലാം കണക്കാക്കി വേണം പതിവായി ഓടാന്‍ എന്നും ഗവേഷകര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഓടുമ്പോള്‍ ഉപയോഗിക്കുന്ന വസ്ത്രം, ഷൂ എന്നിവയെല്ലാം അതിന് അനുസരിച്ചുള്ളത് ആയിരിക്കണം, അല്ലാത്തപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ വരാമെന്നും ഇവര്‍ പറയുന്നു. സ്ത്രീകളാണെങ്കില്‍ നിര്‍ബന്ധമായും സ്പോര്‍ട്സ് ബ്രാ ധരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

അതുപോലെ പെട്ടെന്ന് തന്നെ വളരെയധികം ഊര്‍ജ്ജം വിനിയോഗിച്ച് ഓട്ടത്തിന് വേഗത കൂട്ടുന്നത്, പെട്ടെന്ന് ഓട്ടം നിര്‍ത്തുന്നത് ഒന്നും നല്ലതല്ലെന്നും ഗവേഷകര്‍ പറയുന്നു. പതിയെ വേണം വേഗത കൂട്ടാൻ. അതുപോലെ പതിയെ വേണം വേഗത കുറയ്ക്കാനും. കാലുകളിലോ സന്ധികളിലോ വേദനയോ അസ്വസ്ഥതയോ എല്ലാം അനുഭപ്പെടാറുണ്ടെങ്കില്‍ അത് ഒരു ഡോക്ടറെ കാണിച്ച ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമേ പിന്നീട് ഓടാവൂ എന്നും ഇവര്‍ നിര്‍ദേശിക്കുന്നു. 

അമിതമായി ഓടുന്നതോ അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നതോ എല്ലാം ശരീരത്തിന് ഗുണത്തിന് പകരം ദോഷം ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

Also Read:- നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില അസുഖങ്ങള്‍

PREV
click me!

Recommended Stories

Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക
സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു