ഗര്‍ഭിണികളിലെ കൊവിഡ് ബാധ; രണ്ടാം ആഴ്ചയില്‍ കൂടുതല്‍ അപകടമെന്ന് വിദഗ്ധര്‍...

Web Desk   | others
Published : Aug 06, 2020, 02:19 PM IST
ഗര്‍ഭിണികളിലെ കൊവിഡ് ബാധ; രണ്ടാം ആഴ്ചയില്‍ കൂടുതല്‍ അപകടമെന്ന് വിദഗ്ധര്‍...

Synopsis

ഗര്‍ഭധാരണം നടന്ന് രണ്ടാം ആഴ്ചയിലാണ് ഗര്‍ഭിണിക്ക് കൊവിഡ് പിടിപെടുന്നതെങ്കില്‍ അത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പലതാണെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. യുകെയിലെ 'കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി', യുഎസിലെ 'കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണിത്

ഗര്‍ഭിണികളില്‍ കൊവിഡ് 19 ബാധയുണ്ടാകുന്നത് ഗര്‍ഭസ്ഥ ശിശുവിന് വെല്ലുവിളി തന്നെയാണെന്ന്  നേരത്തേ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ചേര്‍ത്തുവായിക്കുന്ന പുതിയൊരു പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവരികയാണിപ്പോള്‍. 

ഗര്‍ഭധാരണം നടന്ന് രണ്ടാം ആഴ്ചയിലാണ് ഗര്‍ഭിണിക്ക് കൊവിഡ് പിടിപെടുന്നതെങ്കില്‍ അത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പലതാണെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. യുകെയിലെ 'കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി', യുഎസിലെ 'കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണിത്. 

അതായത്, രണ്ടാം ആഴ്ചയില്‍ ഭ്രൂണം അതിന്റെ സുപ്രധാനമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും കോശങ്ങള്‍ പരുവപ്പെട്ട് വളര്‍ച്ചയിലേക്ക് കയറുന്ന ഈ ഘട്ടത്തില്‍ വൈറസ് ബാധയുണ്ടായാല്‍ അത് വിവിധ തരത്തില്‍ കുഞ്ഞിനെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ഒരുപക്ഷേ വൈറസ് ബാധയോടെ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. അതല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധമായി ഇതിന്റെ ഫലങ്ങള്‍ കടന്നുവന്നേക്കാം. ജനനത്തിന് ശേഷം പോലും കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്ന തലത്തിലേക്ക് ഇതിന്റെ പരിണിതഫലങ്ങള്‍ നീണ്ടുനിന്നേക്കാം- പഠനം പറയുന്നു. 

ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തുന്നതിനായി മൃഗങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് ഗവേഷകസംഘം. ഏതായാലും കൊവിഡ് കാലത്തെ ഗര്‍ഭധാരണം എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും, ഇക്കാര്യത്തില്‍ യുക്തിഭദ്രമായ തീരുമാനമെടുക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയണമെന്നും ഇവര്‍ അടിവരയിട്ട് പറയുന്നുണ്ട്.

Also Read:- 'ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിലും ഗര്‍ഭിണികളിലും കൊവിഡ് അപകടം'...

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?