സാധാരണഗതിയില്‍ കൊവിഡ് മൂലം രക്തം കട്ട പിടിക്കുന്ന സാഹചര്യമുള്ളത് പ്രായമായവരിലും പുരുഷന്മാരിലും, അതുപോലെ പ്രമേഹം- അമിതവണ്ണം എന്നീ പ്രശ്‌നങ്ങളുള്ളവരിലുമാണ്. എന്നാല്‍ ഗര്‍ഭിണികളിലും ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരോ ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നവരോ ആയ സ്ത്രീകളിലും സമാനമായ വെല്ലുവിളിയാണുള്ളതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിലും ഗര്‍ഭിണികളിലും 'ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി' (എച്ച് ആര്‍ ട്ടി) എടുക്കുന്ന സ്ത്രീകളിലും കൊവിഡ് 19 അപകടങ്ങള്‍ക്ക് സാധ്യത കൂട്ടുന്നതായി പുതിയ പഠനം. ഇവരില്‍ കൊവിഡ് മൂലം രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഇത് മരണത്തിലേക്ക് എത്തിച്ചേക്കുമെന്നും പഠനം പറയുന്നു. 

'എന്‍ഡോക്രൈനോളജി' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 'ഈസ്ട്രജന്‍' എന്ന ഹോര്‍മോണ്‍ തോതിലുണ്ടാകുന്ന വ്യതിയാനമാണത്രേ രക്തം കട്ട പിടിക്കുന്നതിലേക്ക് നയിക്കുന്നത്. 

ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ ഇടയാക്കുകയോ, ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ രോഗിയെ നയിക്കുകയോ ചെയ്യുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

സാധാരണഗതിയില്‍ കൊവിഡ് മൂലം രക്തം കട്ട പിടിക്കുന്ന സാഹചര്യമുള്ളത് പ്രായമായവരിലും പുരുഷന്മാരിലും, അതുപോലെ പ്രമേഹം- അമിതവണ്ണം എന്നീ പ്രശ്‌നങ്ങളുള്ളവരിലുമാണ്. എന്നാല്‍ ഗര്‍ഭിണികളിലും ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരോ ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നവരോ ആയ സ്ത്രീകളിലും സമാനമായ വെല്ലുവിളിയാണുള്ളതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

പൊതുവേ സ്ത്രീകള്‍ക്ക് കൊവിഡ് രോഗബാധയുണ്ടാകുന്നതും, അത് മൂലം മരിക്കുന്നതുമെല്ലാം പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ്. എന്തുകൊണ്ടാണ് ലിംഗഭേദം ഇതില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഗവേഷകലോകത്തിന് ഇനിയുമായിട്ടില്ല. ഈ വിഷയം ഇനിയും പഠനവിധേയമാക്കാനുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Also Read:- കൊവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരിക്കെ പ്രസവം; കുഞ്ഞിനെ ഒരുനോക്ക് കാണാതെ മരണം...