Dementia : ഈ ഭക്ഷണക്രമം ശീലമാക്കൂ; ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കും

Web Desk   | Asianet News
Published : Feb 25, 2022, 11:28 AM ISTUpdated : Feb 25, 2022, 12:00 PM IST
Dementia :  ഈ ഭക്ഷണക്രമം ശീലമാക്കൂ; ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കും

Synopsis

ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ജപ്പാനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 'ന്യൂട്രിഷണൽ ന്യൂറോ സയൻസ്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.   

ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഫലപ്രദമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഇത് വളരെ പ്രധാനമാണെന്നും വിദ​ഗ്ധർ പറയുന്നു. ആരോഗ്യമുള്ള മസ്തിഷ്കത്തിന് നാരുകളും പ്രധാനമാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

'ന്യൂട്രിഷണൽ ന്യൂറോ സയൻസ്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.  ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ജപ്പാനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ദീർഘകാല പരിചരണം ആവശ്യമുള്ള രോഗാവസ്ഥയാണ് ഡിമെൻഷ്യ എന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. കസുമാസ യമാഗിഷി പറഞ്ഞു.

 40-നും 64-നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. തുടർന്ന് 1999 മുതൽ 2020 വരെ അവരെ പിന്തുടരുകയും ഡിമെൻഷ്യ അവരെ ബാധിച്ചിട്ടിട്ടുണ്ടോ എന്നും പരിശോധിച്ചു. മൊത്തം 3739 പേരിൽ പഠനം നടത്തി. ഭക്ഷണത്തിലെ നാരിന്റെ അളവ് അനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചു. ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം പിന്തുടർന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. 

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ എന്ന രണ്ട് പ്രധാന തരം നാരുകൾ തമ്മിൽ വ്യത്യാസമുണ്ടോ എന്നും ​ഗവേഷകർ പരിശോധിച്ചു. ഓട്‌സ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ കുടലിൽ വസിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്കും മറ്റ് ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനും പ്രധാനമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, മറ്റ് ചില ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ലയിക്കാത്ത നാരുകൾ കുടലിന്റെ ആരോഗ്യത്തിന് പ്രധാനമാണെന്ന് അറിയപ്പെടുന്നു. 

ലയിക്കുന്ന നാരുകൾ കുടൽ ബാക്ടീരിയയുടെ ഘടനയെ നിയന്ത്രിക്കുന്നു എന്നതാണ് ഒരു സാധ്യത. ഈ ഘടന ന്യൂറോ ഇൻഫ്ലമേഷനെ ബാധിച്ചേക്കാം. ഇത് ഡിമെൻഷ്യയുടെ ആരംഭത്തിൽ ഒരു പങ്കു വഹിക്കുന്നു. ശരീരഭാരം, രക്തസമ്മർദ്ദം, ലിപിഡുകൾ, ഗ്ലൂക്കോസ് അളവ് തുടങ്ങിയ ഡിമെൻഷ്യയ്ക്കുള്ള മറ്റ് അപകട ഘടകങ്ങളെ ഭക്ഷണത്തിലെ നാരുകൾ കുറയ്ക്കാനും സാധ്യതയുണ്ടെന്നും പ്രൊഫ. കസുമാസ പറഞ്ഞു. ഉയർന്ന നാരുകളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ സാധിച്ചേക്കും.

Read more  'ഡിമെന്‍ഷ്യ' അഥവാ മറവിരോഗത്തിലേക്ക് നയിക്കുന്ന ചില ശീലങ്ങള്‍...

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്