Weight Loss Story : 83 കിലോയില്‍ നിന്ന് 68 ലേക്ക് ; 15 കിലോ കുറച്ച ആസിറ നൗഫലിന്റെ വെയ്റ്റ്‌ലോസ് സീക്രട്ട്

Published : Feb 23, 2025, 12:38 PM ISTUpdated : Feb 23, 2025, 01:12 PM IST
Weight Loss Story : 83 കിലോയില്‍ നിന്ന് 68 ലേക്ക് ; 15 കിലോ കുറച്ച ആസിറ നൗഫലിന്റെ വെയ്റ്റ്‌ലോസ് സീക്രട്ട്

Synopsis

വണ്ണം കുറഞ്ഞപ്പോൾ കൂടുതൽ എനർജറ്റിക്കായി. ജോലികൾ പെട്ടെന്ന് ചെയ്യാൻ പറ്റുന്നുണ്ട്. അത് പോലെ തന്നെ ആത്മവിശ്വാസവും കൂടിയെന്ന് ആസിറ പറയുന്നു.

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Story എന്ന് എഴുതാൻ മറക്കരുത്.

അമിതവണ്ണം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കാണ് ഇടയാക്കുന്നത്. ഹൃദ്രോ​ഗത്തിന്റെ പ്രധാന അപകടഘടകമാണ് അമിതവണ്ണം. ഭാരം കുറയ്ക്കുന്നതിന് ശരിയായ ഡയറ്റും വ്യായാമവും ഒരു പോലെ പ്രധാനമാണ്. വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി ആസിറ നൗഫലിന്റെ വെയ്റ്റ് ലോസ് ടിപ്സ് നിങ്ങൾക്ക് ഏറെ പ്രയോജകരമാകും. രണ്ടര മാസം കൊണ്ടാണ് ആസിറ 15 കിലോ ഭാരം കുറച്ചത്. 

'83 ൽ നിന്ന് 68 ലേക്ക്'

തുടക്കത്തിൽ 83 കിലോയായിരുന്നു ഭാരം. ഇപ്പോൾ 68 കിലോയിലെത്തി. ഭക്ഷണത്തിലാണ് പ്രധാനമായി നിയന്ത്രണം വരുത്തിയത്. അരി, ഓട്​സ്, റാ​ഗി, ​ഗോതമ്പ്, ബേക്കറി പലഹാരൾ, മധുര ഭക്ഷണങ്ങൾ പോലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി. ആദ്യത്തെ മാസം ഏഴര കിലോ കുറഞ്ഞു. ആപ്പിൾ സിഡെർ വിനെഗർ ദിവസവും രാവിലെ കുടിച്ചിരുന്നു. ബ്രേക്ക്ഫാസ്റ്റിന് അരമണിക്കൂർ മുമ്പ് തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കും. ഭക്ഷണത്തിന് അരമണിക്കൂറിന് ശേഷം വെള്ളം കുടിച്ചിരുന്നു. പ്രാതലിന് മൂന്ന് മുട്ട (മഞ്ഞയോട് കഴിക്കും), പഴങ്ങൾ (പേരയ്ക്ക, പെെനാപ്പിൾ , അവാക്കാഡോ  ഓറഞ്ച്) എന്നിവയാണ് പ്രധാനമായി കഴിച്ചിരുന്നതെന്ന് ആസിറ പറയുന്നു.

'ഉച്ചയ്ക്ക് വേവിച്ച പച്ചക്കറികളാണ് കഴിച്ചിരുന്നത്. കപ്പയും ഉരുളക്കിഴങ്ങും ഒഴിവാക്കുകയും ബാക്കി എല്ലാം പച്ചക്കറികളും കഴിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു ബൗൾ തെെരും കഴിക്കാറുണ്ടായിരുന്നു. ​ഗ്രിൽ‍ഡ‍് ഫിഷും ​ഗ്രിൽഡ് ചിക്കനും ഉച്ചയ്ക്ക് കഴിച്ചിരുന്നു. എല്ലാ ദിവസവും അല്ല. ഇടവിട്ടാണ് ചിക്കനും മീനും കഴിച്ചിരുന്നത്. ചില ദിവസം ഒരുമിച്ച് മൂന്ന് മുട്ട കഴിക്കും. ചിലപ്പോൾ ഓരോ മുട്ടയായും മൂന്ന് നേരം കഴിച്ചിരുന്നു. അത്താഴം 7 മണിക്ക് മുമ്പ് കഴിക്കും. അത്താഴത്തിനും വേവിച്ച പച്ചക്കറികൾ തന്നെയാണ് കഴിച്ചിരുന്നത്... ' - ആസിറ പറഞ്ഞു.

ആദ്യമൊക്കെ ഡയറ്റ് എടുത്ത സമയം ക്ഷീണം ഉണ്ടായിരുന്നു. പിന്നീട് അത് പ്രശ്നം വന്നില്ല.  ആദ്യത്തെ ദിവസം ഡയറ്റും വർക്കൗട്ടും ഒരുമിച്ച് ചെയ്തപ്പോൾ അമിത ക്ഷീണം ഉണ്ടായിരുന്നു. പിന്നീട്  വർക്കൗട്ട് ഒന്നും തന്നെ ചെയ്തിരുന്നില്ല.  ഇഷ്ടപ്പെട്ട ഡ്രെസ് ഇടാൻ വേണ്ടിയിട്ടാണ് വണ്ണം കുറച്ചത് തന്നെ. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നുവെന്ന് ആസിറ പറഞ്ഞു.

 

 

'വണ്ണം കുറഞ്ഞപ്പോൾ കൂടുതൽ എനർജറ്റിക്കായി'

വണ്ണം കുറഞ്ഞപ്പോൾ കൂടുതൽ എനർജറ്റിക്കായി. ജോലികൾ പെട്ടെന്ന് ചെയ്യാൻ പറ്റുന്നുണ്ട്. അത് പോലെ തന്നെ ആത്മവിശ്വാസവും കൂടി.  എന്റെ വെയ്റ്റ് ലോസ് റിസൾട്ട് കണ്ട് പലർക്കും പ്രചോദനം വന്ന് തുടങ്ങിയെന്നതാണ് മറ്റൊരു സന്തോഷം. പലരും എങ്ങനെയാണ് 
വണ്ണം കുറച്ചതെന്ന് ചോദിച്ചു. അവർക്ക് ഞാൻ ഡയറ്റ് പറഞ്ഞ് കൊടുക്കാറുണ്ടെന്ന് ആസിറ പറയുന്നു.

നമ്മുടെ ശരീരമാണ്. നമ്മശ്‍ മനസ് വച്ചാൽ എന്തായാലും വണ്ണം കുറയും. നമ്മുടെ ശരീരത്തിന് എന്ത് വേണമെന്ന് അറിഞ്ഞ് തന്നെ ഭക്ഷണം കഴിക്കുക. പച്ചക്കറികൾ, പയർവർ​ഗങ്ങൾ, പഴങ്ങൾ എന്നിവ ധാരാളം ഡയറ്റിൽ ഉൾപ്പെടുത്തുക. വെള്ളം നന്നായി കുടിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടതെന്നും ആസിറ പറഞ്ഞു.

Weight Loss Story : 13 കിലോ കുറച്ചത് നാല് മാസം കൊണ്ട് ; വെയ്റ്റ് ലോസിന് സഹായിച്ചത് എന്തൊക്കെ?

 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടണോ? ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ
Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം