'സൂര്യാഘാതം ഒക്കെയെന്ത്'; ഇത് വെറും ട്രോള്‍ അല്ല, മുന്നറിയിപ്പാണ്...

Published : Mar 26, 2019, 01:09 PM ISTUpdated : Apr 12, 2019, 02:09 PM IST
'സൂര്യാഘാതം ഒക്കെയെന്ത്';  ഇത് വെറും ട്രോള്‍ അല്ല, മുന്നറിയിപ്പാണ്...

Synopsis

സൂര്യാഘാതത്തിന്‍റെ മുന്‍കരുതലുകള്‍ ട്രോള്‍ രൂപത്തില്‍ അവതരിപ്പിച്ച് ഡോ. നെൽസൺ ജോസഫ്.

സംസ്ഥാനത്ത് സൂര്യാഘാത ഭീതി ഇപ്പോഴും തുടരുന്നു. സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാന്‍ പല മുന്നറിയിപ്പുകളും ആരോഗ്യവകുപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും അത് അവഗണിക്കുന്ന സാഹചര്യമാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് സൂര്യാഘാതത്തിന്‍റെ മുന്‍കരുതലുകള്‍  ട്രോള്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് ഡോ. നെൽസൺ ജോസഫ് ചിന്തിക്കുന്നത്. ട്രോളുകള്‍ പെട്ടെന്ന് ജനങ്ങളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കും. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങൾ, ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ, ചികിത്സ, കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് ട്രോളുകളായി എത്തുന്നത്. 

സൂര്യാഘതത്തിന്‍റെ ലക്ഷണങ്ങള്‍ 

1. വിളറിയപോലുള്ള ചര്‍മ്മം 
2. ക്ഷീണം, തളര്‍ച്ച
3. ചെറിയ തലകറക്കവും ഓക്കാനവും 
4. വിയര്‍ക്കുക
5. ഉയര്‍ന്ന തോതിലുളള ഹൃദയമിടിപ്പ് 
6. പേശികളുടെ കോച്ചിപ്പിടുത്തം

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഏതെങ്കിലും തോന്നിയാല്‍ അടുത്തുളള തണലില്‍ പോയി വിശ്രമിക്കുക 

ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ട സന്ദര്‍ഭങ്ങള്‍ 

1. ചര്‍മ്മം ഒട്ടും വിയര്‍ക്കാത്ത അവസ്ഥ ഒപ്പം ചൂടുള്ള, വരണ്ട ചര്‍മ്മം
2. സ്ഥലകാല വിഭ്രാന്തി, ഛര്‍ദ്ദി, ശ്വാസം മുട്ടല്‍ 
3. വിങ്ങുന്നതുപോലുളള തലവേദന
4. ബോധക്ഷയം 

കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍

1. ഉടന്‍‌ തന്നെ തണലുളളിടത്തേക്ക് മാറ്റുക
2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക
3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക
4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക 

പ്രതിരോധ മാര്‍ഗങ്ങള്‍ 

1. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കുക 

2. ചായയും കാപ്പിയും കൃത്രിമ ശീതളപാനീയങ്ങളും ബിയര്‍, മദ്യം എന്നിവയും ഒഴിവാക്കുക പകരം തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പുചേര്‍ത്ത് ഉപയോഗിക്കാം

3. രാവിലെ പതിനൊന്ന് മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം

4.  തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം എന്നിവ ഒഴിവാക്കുക

5. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക 

6. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക

PREV
click me!

Recommended Stories

കരളിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന അഞ്ച് വ്യത്യസ്ത ഭക്ഷണ കോമ്പിനേഷനുകൾ
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ