സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍; അറിയേണ്ടതെല്ലാം ഡോ. ഷിനു ശ്യാമളൻ പറയുന്നു

Published : Mar 25, 2019, 08:04 PM ISTUpdated : Mar 25, 2019, 08:06 PM IST
സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍; അറിയേണ്ടതെല്ലാം ഡോ. ഷിനു ശ്യാമളൻ പറയുന്നു

Synopsis

അന്തരീക്ഷ താപനില വർദ്ധിച്ച തോതിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നതിനാൽ, മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത ഏറെയാണ്. 

അന്തരീക്ഷ താപനില വർദ്ധിച്ച തോതിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നതിനാൽ, മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത ഏറെയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപ്പോർട്ടും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവയെ കുറിച്ച്‌ ഡോ.ഷിനു ശ്യാമളൻ പറയുന്നു.

1. രാവിലെ 11 മണി മുതല്‍ വൈകിട്ട്‌ 3 മണി വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

2. ഈ സമയത്ത് ടൂ വീലര്‍ ഓടിക്കാതിരിക്കുക. അത്യാവിശ്യത്തിന് പോകേണ്ടി വന്നാല്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുക. 

3.  വെയിലത്തുള്ള ജോലി ഒഴിവാക്കുക. വെയിലത്ത് ജോലി ചെയ്യാതെ നിര്‍വാഹമില്ലെങ്കില്‍ തലയില്‍ ഫിറ്റ് ചെയ്യാവുന്ന കുടകള്‍ വിപണിയില്‍‌ ലഭിക്കും. അവ ഉപയോഗിക്കുക. 

4. വെയിലത്ത് ജോലി ചെയ്യുന്നവര്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ തണലത്തേക്ക് മാറിനിന്ന് വിശ്രമിക്കണം. 

5. വെള്ളം ധാരാളം കുടിക്കുക. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

6. ഉപ്പും പഞ്ചസാരയും ഇട്ട നാരങ്ങാവെളളം, കരിക്ക്, പഴവര്‍ഗങ്ങള്‍, ജ്യൂസ്, കഞ്ഞിവെള്ളം എന്നിവ ധാരാളം കുടിക്കുക. 

7. വേനല്‍ക്കാലത്തെ വസ്ത്രങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇറുകിയ വസ്ത്രങ്ങള്‍‌ ഒഴിവാക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോട്ടണ്‍ വസ്ത്രങ്ങളാണ് ഈ ചൂട് സമയത്ത് ഇടാന്‍ ഏറ്റവും അനുയോജ്യം.

8. വെയിലത്ത് പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക. എസ്പിഎഫ് 30ന് മുകളിലുളള സണ്‍സ്ക്രീന്‍ ലോഷനുകള്‍ തന്നെ ഉപയോഗിക്കുക. 

9. ഉച്ചയ്ക്ക് ടെറസിന് മുകളില്‍ കയറരുത്. 

10. കൈയില്‍ എ്പപ്പോഴും കുട കരുതുക. 

11. അമിതമായി വിയര്‍ക്കുക, വിയര്‍ക്കാതെ ഇരിക്കുക, അമിത ക്ഷീണം, തലവേദന, തലക്കറക്കം എന്നീ ലക്ഷമങ്ങള്‍ കണ്ടാല്‍‌ ഉടന്‍ ഡോക്ടറെ കാണിക്കണം. 

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ