ഹൃദയത്തെ പൊന്നുപോലെ നോക്കാം ; ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

Published : May 04, 2023, 11:42 AM IST
ഹൃദയത്തെ പൊന്നുപോലെ നോക്കാം ; ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

Synopsis

ആരോഗ്യകരമായ ഭക്ഷണക്രമം ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ അപകട ഘടകങ്ങളിൽ നിന്ന് അകറ്റി നിർത്തും. ജങ്ക് ഫുഡ് ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഇതാ...  

ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ജീവൻ അപഹരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ഒരു പ്രധാന ഘടകം നിങ്ങളുടെ ഭക്ഷണക്രമമാണ്. 

ആരോഗ്യകരമായ ഭക്ഷണക്രമം ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ അപകട ഘടകങ്ങളിൽ നിന്ന് അകറ്റി നിർത്തും. ജങ്ക് ഫുഡ് ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഇതാ...

ഒന്ന്...

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ധാന്യങ്ങൾ കൊളസ്‌ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും രോ​ഗപ്രതിരോ​ധശേഷി കൂട്ടാനും ധാന്യങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

രണ്ട്...

ദിവസവും ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് രക്തസമ്മർദ്ദം നിലനിർത്താനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായകമാണ്. യുഎസിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പ്രതിദിനം നാല് ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ ഉയർന്ന രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് കണ്ടെത്തി. ഫ്ളാക്സ് സീഡുകളിൽ കാണപ്പെടുന്ന ആൽഫ-ലിനോലെനിക് ആസിഡ് ഹൃദ്രോഗമുള്ളവർക്ക് ഗുണം ചെയ്യും.

മൂന്ന്...

നട്സ് പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കു‌മെന്ന് ഹാർട്ട് യുകെ വ്യക്തമാക്കുന്നു. നട്സ് നാരുകളാൽ സമ്പുഷ്ടമാണ്, ഇത് നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിൽ നിന്ന് കുറച്ച് കൊളസ്ട്രോൾ തടയാൻ സഹായിക്കും. ബദാം, നിലക്കടല, വാൾനട്ട്, ഹസൽനട്ട് എന്നിവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും.

നാല്...

സോയ ഭക്ഷണങ്ങളായ ടോഫു, സോയ മിൽക്ക് എന്നിവ ഹൃദയാരോഗ്യത്തിനുള്ള മികച്ച ഭക്ഷണങ്ങളാണ്. കൊളസ്ട്രോൾ കുറയ്ക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഉയർന്ന ബിപി കുറയ്ക്കാൻ കഴിവുള്ള നൈട്രേറ്റ് (NO3) ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാൻ ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുമെന്നും ​വിദ​ഗ്ധർ പറയുന്നു. 

പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലോ? പഠനം പറയുന്നത്

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ