Cholesterol : മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

By Web TeamFirst Published Sep 11, 2022, 5:22 PM IST
Highlights

കൊളസ്ട്രോൾ നന്നായി നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ ഉയർന്ന കൊളസ്ട്രോൾ ഉള്ള പലർക്കും ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന ആശങ്കയുണ്ട്. 

ഹൃദ്രോഗങ്ങളുടെ മൂലകാരണമായ കൊളസ്ട്രോൾ ഇന്ന് ഒരു പ്രധാന ആശങ്കയാണ്. ആരോഗ്യകരമായ കോശനിർമ്മാണ പ്രക്രിയയെ പിന്തുണയ്ക്കുന്ന നിങ്ങളുടെ രക്തത്തിൽ കാണപ്പെടുന്ന ഒരു മെഴുക് പദാർത്ഥമാണിത്. എന്നിരുന്നാലും, ഇത് അമിതമായി ഉയരുമ്പോൾ അത് മുഴുവൻ ശരീരത്തെയും ഗുരുതരമായി ബാധിക്കും. ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം, ഭാരം, ശ്വാസതടസ്സം, കഠിനമായ ക്ഷീണം എന്നിവയാണ് ഉയർന്ന കൊളസ്ട്രോളിന്റെ ചില ലക്ഷണങ്ങൾ. 

കൊളസ്ട്രോൾ നന്നായി നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ, ഉയർന്ന കൊളസ്ട്രോൾ ഉള്ള പലർക്കും ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന ആശങ്കയുണ്ട്. മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ...

തക്കാളി...

വിറ്റാമിൻ എ, ബി, സി, കെ തുടങ്ങിയ വിവിധ പോഷകങ്ങളാൽ നിറഞ്ഞതാണ് തക്കാളി. രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹൃദയ സൗഹൃദ ഭക്ഷണമായി ഇതിനെ കണക്കാക്കുന്നു. 
തക്കാളിയിലെ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കും.

പപ്പായ...

പപ്പായയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

അവാക്കാഡോ...

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഡോക്ടർമാർ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് അവാക്കാഡോ.  സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ് കൂട്ടുന്നതിനും അവാക്കാഡോ മികച്ചൊരു പഴമാണ്.

ആപ്പിൾ...

ചർമത്തിനും മുടിക്കും മാത്രമല്ല, ഹൃദയത്തിനും ഗുണം ചെയ്യുന്നതാണ് ആപ്പിൾ. എൽഡിഎൽ കൊളസ്‌ട്രോളിന്റെ  അളവ് കുറയ്ക്കുകയും നമ്മുടെ ഹൃദയത്തെ തകരാറിലാക്കുന്ന പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങൾ...

ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ എല്ലാ സിട്രസ് പഴങ്ങളിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്  കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പഴങ്ങൾ ചർമ്മത്തിനും മുടിക്കും മാത്രമല്ല ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇതാ നാല് ഹെൽത്തി ജ്യൂസുകൾ

 

click me!