
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്ക് വഹിക്കുന്നു. അതുപോലെ അനാരോഗ്യകരമായ ഭക്ഷണശീലം ശരീരത്തിന് ദോഷം ചെയ്യും. പ്രത്യേകിച്ചും നിങ്ങൾക്ക് പ്രമേഹം, രക്താതിമർദ്ദം, പിസിഒഎസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ. അത് പോലെ തന്നെ, തൈറോയ്ഡ് ഡിസോർഡർ ഉള്ളവരാണെങ്കിലും സൂക്ഷിക്കുക. തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്.
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമീകൃത ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ലവ്‌നീത് ബത്ര പറയുന്നു. "നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയെ പിന്തുണയ്ക്കാൻ നന്നായി കഴിക്കുക." എന്ന് കുറിച്ച് കൊണ്ട് അവർ അടുത്തിടെ കുറിപ്പ് പങ്കുവച്ചിരുന്നു.
മത്തങ്ങ വിത്ത്...
തൈറോയ്ഡ് ഹോർമോണായ ടി4 (തൈറോക്സിൻ) സജീവമായ ടി3 (ട്രൈയോഡോഥൈറോണിൻ) ആക്കി മാറ്റുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണമാണ് മത്തങ്ങ വിത്തുകൾ. തൈറോയ്ഡ് ഹോർമോണിന്റെ നിർമ്മാണത്തിന് ആവശ്യമായ സിങ്ക്, ആരോഗ്യകരമായ രീതിയിൽ ദിവസവും ഒരു സ്പൂൺ ഉണങ്ങിയ മത്തങ്ങ വിത്തുകൾ കഴിച്ചാൽ ലഭിക്കും. ഉറക്കത്തെ സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ മത്തങ്ങയിൽ സ്വാഭാവികമായി കാണപ്പെടുന്നു. മത്തങ്ങ വിത്തുകളിലെ ചെമ്പും സെലിനിയവും ഉറക്കത്തിന്റെ ദൈർഘ്യത്തെയും ഗുണനിലവാരത്തെയും ബാധിച്ചേക്കാം.
കറിവേപ്പില...
കറിവേപ്പിലയാണ് മറ്റൊരു ഭക്ഷണം. ഇത് T4 ന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ രക്തകോശങ്ങളിലെ അമിതമായ ആഗിരണത്തെ തടയുകയും ചെയ്യുന്നു. കറിവേപ്പിലയിൽ ടാന്നിൻസും കാർബസോൾ ആൽക്കലോയിഡുകളും ഉണ്ട്, അവ ശക്തമായ ഹെപ്പറ്റോ-പ്രൊട്ടക്റ്റീവ് ആണ്, അതിനാൽ ഭക്ഷണത്തിലെ ഉപാപചയ പ്രവർത്തനത്തിൽ തൈറോയ്ഡ് ഗ്രന്ഥിയെ പരോക്ഷമായി സഹായിക്കുന്നു.
നെല്ലിക്ക...
അണുബാധയ്ക്കും രോഗങ്ങൾക്കും പ്രതിരോധം വർദ്ധിപ്പിക്കാൻ കഴിയുന്ന പോഷകങ്ങളാൽ സമ്പന്നമായ ഒരു ഭക്ഷണമാണ് നെല്ലിക്ക. ഓറഞ്ചിന്റെ എട്ട് മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്ന പോഷകങ്ങൾ നെല്ലിക്കയിലുണ്ട്.
അമിതവണ്ണമുള്ളവരിൽ വൃക്കരോഗം വരാനുള്ള സാധ്യത കൂടുതൽ ; പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam