
മുഖത്ത് വീക്കം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ കാണും. എന്നാല്‍ മുണ്ടിനീർ മൂലവും മുഖത്ത് വീക്കം ഉണ്ടാകാം. മുണ്ടിനീര് പ്രധാനമായും ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധി വൈറൽ അണുബാധയാണ്. ഇത് പാരാമിക്സോവൈറസ് മൂലമാണ് ഉണ്ടാകുന്നത്. വൈറസ് സാധാരണഗതിയിൽ പകരുന്നത് ശ്വസന തുള്ളികളിലൂടെയോ അല്ലെങ്കിൽ രോഗബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ആണ്.
ഈ അണുബാധ ശ്വാസനാളത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും പിന്നീട് രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും ചെയ്യുന്നു. ഉമിനീർ ഉൽപ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ പരോട്ടിഡ് ഗ്രന്ഥികളെ വൈറസ് ലക്ഷ്യമിടുന്നു, ഇത് വീക്കത്തിലേക്ക് നയിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മുണ്ടിനീര് ഉണ്ടാകാം.
മുണ്ടിനീരിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
മുഖത്തെ വീക്കം തന്നെയാണ് മുണ്ടിനീരിന്‍റെ ഒരു പ്രധാന ലക്ഷണം. ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണ് വീക്കം പൊതുവേ കാണപ്പെടുന്നത്. അതുപോലെ കഴുത്തിന് പിന്നീലെ വീക്കം, പനി, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വായ തുറക്കാനും വെള്ളം കുടിക്കാനുമൊക്കെ ബുദ്ധിമുട്ട് തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉറപ്പായും ഡോക്ടറെ കാണുക. കൃത്യമായുള്ള രോഗ നിര്‍ണയം രോഗം അണുബാധ പടരാതിരിക്കാന്‍ ഗുണം ചെയ്യും. രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനേഷനുകളും ലഭ്യമാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam