എൻഡോമെട്രിയോസിസ് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Nov 23, 2023, 09:25 AM ISTUpdated : Nov 23, 2023, 10:36 AM IST
എൻഡോമെട്രിയോസിസ് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ വന്ധ്യതയുടെ 20- 40 ശതമാനത്തിനും കാരണമാകുന്നതും ഇതാണ്. അമ്പത് ശതമാനം പേരിൽ കഠിനമായ അടിവയർ വേദന ഉണ്ടാകുന്നു.  

എൻഡോമെട്രിയോസിസ് എന്ന രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. എൻഡോമെട്രിയോസിസ് എന്നത് ഗർഭപാത്രത്തിന് പുറത്തുള്ള ഗർഭപാത്രത്തിന്റെ പാളിയോട് സാമ്യമുള്ള ടിഷ്യൂകളുടെ വ‌ളർച്ചയുടെ സവിശേഷതയാണ്. ഇത് തീവ്രമായ പെല്വിക് വേദനയും പ്രത്യുല്പാദന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

എൻഡോമെട്രിയോസിസ് ഒരാളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നു. ഇത് ശരീരത്തെ മാത്രമല്ല, നിങ്ങളുടെ  മാനസികാരോ​ഗ്യത്തെയും ബാധിക്കാം. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ വന്ധ്യതയുടെ 20- 40 ശതമാനത്തിനും കാരണമാകുന്നതും ഇതാണ്. അമ്പത് ശതമാനം പേരിൽ കഠിനമായ അടിവയർ വേദന ഉണ്ടാകുന്നു.

' വേദനാജനകമായ പെൽവിക് വേദന, ക്രമരഹിതമായ ആർത്തവചക്രം, കുടൽ പ്രശ്നങ്ങൾ, ലൈംഗിക ബന്ധത്തിൽ വേദന, വിട്ടുമാറാത്ത പെൽവിക് വേദന, വയറുവേദന, ക്ഷീണം, വന്ധ്യത എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്...'- പൂനെയിലെ അങ്കുര ഹോസ്പിറ്റലിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. മധുലിക സിംഗ് പറഞ്ഞു.

ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം. ആർത്തവ വേദന (ഡിസ്മെനോറിയ) 80- 90 ശതമാനം സ്ത്രീകളിലും കാണപ്പെടാറുണ്ട്. എന്നാൽ ഇവരിൽ ആർത്തവത്തിന്റെ ആദ്യത്തെ ദിവസം ശക്തമായ വേദനയും പിന്നീടുള്ള ദിവസങ്ങളിൽ വേദന കുറഞ്ഞുവന്ന് പതുക്കെ ഇല്ലാതാവുകയുമാണ് ചെയ്യുക.

ഇതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ​ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തുകയാണ് വേണ്ടത്. എൻഡോമെട്രിയോസിസ് തടയുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളേയും കൊഴുപ്പുള്ള ഭക്ഷണങ്ങളേയും അപേക്ഷിച്ച് അവശ്യ പോഷകങ്ങളും നാരുകളും അവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൻഡോമെട്രിയോസിസ് സാധ്യത കുറയ്ക്കുക മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. കൂടാടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more  അമിത വ്യായാമം അപകടകരം, കാരണം ഇതാണ്

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ