
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന മസ്തിഷ്കാഘാതമാണ് സ്ട്രോക്ക്. മസ്തിഷ്ക കോശങ്ങളുടെ ഈ നഷ്ടം തലച്ചോറ് നിയന്ത്രിക്കുന്ന പ്രത്യേക കഴിവുകളെ ബാധിക്കുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഓർമ്മക്കുറവിന് കാരണമാകുന്നു. സ്ട്രോക്ക് രണ്ട് തരത്തിലാണുള്ളത്. ഇസ്കെമിക്, ഹെമറാജിക് എന്നിവ. 25 വയസ്സിന് മുകളിലുള്ള 4-ൽ ഒരാളെ ബാധിക്കുന്ന മരണത്തിന് കാരണമായേക്കാവുന്ന രോഗം കൂടിയാണ്. കൈയുടെയോ കാലിൻ്റെയോ ബലഹീനത, മുഖത്തെ വ്യതിയാനം, സംസാരപ്രശ്‌നം, ഛർദ്ദിയോടൊപ്പമുള്ള തലകറക്കം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
ഏത് പ്രായക്കാർക്കും സ്‌ട്രോക്ക് വരാമെങ്കിലും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും മാനസിക സമ്മർദ്ദവുമാണ് മസ്തിഷ്കാഘാതം ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തവിതരണം തടസപ്പെടുമ്പോഴോ തലച്ചോറിനുള്ളിലെ നാഡിയോ രക്തക്കുഴലോ പൊട്ടിപ്പോകുമ്പോഴോ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ബ്രെയിൻ സ്‌ട്രോക്ക്. ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിനുള്ള സാധ്യ വർദ്ധിപ്പിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയ്‌ക്ക് കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്നു.
സ്ട്രോക്കുകൾ സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാം. അടിസ്ഥാന കാരണങ്ങളും അപകട ഘടകങ്ങളും പൊതുവെ സമാനമാണ്. അപകടസാധ്യത ഘടകങ്ങൾ സമാനമാണെങ്കിലും പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സ്ട്രോക്ക് അപകടസാധ്യതയിൽ ചില വ്യത്യാസങ്ങളുണ്ട്.
കൊഴുപ്പ്, പ്രമേഹം, ഹൃദ്രോഗം എന്നിവ നിയന്ത്രിച്ചു നിർത്തൽ, സ്ഥിരമായ വ്യായാമം, പുകവലി ഉപേക്ഷിക്കൽ എന്നിവയിലൂടെ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം. നേരത്തേ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗിക്ക് അടിയന്തര ചികിത്സ നൽകുകയാണെങ്കിൽ മസ്തിഷ്കാഘാത സാധ്യത കുറയ്ക്കാം.
പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
ബലഹീനത അല്ലെങ്കിൽ മരവിപ്പ്
സംസാര പ്രശ്നങ്ങൾ
സമനില നഷ്ടപ്പെടുക
കാഴ്ച പ്രശ്നങ്ങൾ
കഠിനമായ തലവേദന
തലകറക്കം
ബോധം നഷ്ടപ്പെടൽ
കാഴ്ച്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ