രാവിലെ വെറുംവയറ്റിലെ ഈ 6 ശീലങ്ങൾ ആരോഗ്യം നശിപ്പിക്കും
രാവിലത്തെ സമയം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രാവിലെ ചില തെറ്റായ ശീലങ്ങൾ പിന്തുടർന്നാൽ ദിവസം മുഴുവൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിയും വരും. വെറുംവയറ്റിൽ ഈ ശീലങ്ങൾ പിന്തുടരുന്നത് ഒഴിവാക്കാം.

കഫീൻ ഉപയോഗം
രാവിലെ എഴുന്നേറ്റ ഉടൻ കാപ്പിയോ ചായയോ കുടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ മെറ്റബോളിസത്തെ മോശമായി ബാധിക്കും. വെറുംവയറ്റിൽ ചായ കുടിക്കുന്നത് ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്യുന്നത്
രാവിലെ എഴുന്നേറ്റ ഉടൻ ഒന്നും കഴിക്കാതെ വ്യായാമം ചെയ്യുന്നത് തലകറക്കം ഉണ്ടാവാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകുന്നു. കൂടാതെ ബ്ലഡ് ഷുഗർ അളവ് കുറയാനും സാധ്യതയുണ്ട്.
തണുത്ത വെള്ളം കുടിക്കുന്നത്
രാവിലെ എഴുന്നേറ്റയുടൻ തണുത്ത വെള്ളം കുടിച്ചാൽ അത് ദഹനത്തെ ബാധിക്കുകയും വയറുവേദന ഉണ്ടാവാനും കാരണമാകും.
വേദനസംഹാരികൾ കഴിക്കരുത്
വെറുംവയറ്റിൽ ഒരിക്കലും മരുന്ന് കഴിക്കരുത്. ഇത് നെഞ്ചെരിച്ചിലിനും ഗ്യാസ് ഉണ്ടാവാനും കാരണമാകും.
മധുരം കഴിക്കുന്നത് ഒഴിവാക്കുക
രാവിലെ എഴുന്നേറ്റയുടൻ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് ബ്ലഡ് ഷുഗർ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും. പ്രമേഹരോഗികൾക്ക് ഇത് വളരെ അപകടകരമാണ്.
ഇങ്ങനെ ചെയ്യൂ
രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിച്ച ശേഷം നട്‌സോ ചെറിയ മധുരമുള്ള പഴങ്ങളോ കഴിക്കണം. ഇത് ദഹനം ശരിയായി നിലനിർത്തുകയും ശരീരത്തിന് ക്ഷീണമോ തലകറക്കമോ അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

