വിറ്റാമിൻ ബി 12ന്റെ കുറവ് ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

Published : Dec 28, 2024, 08:51 AM ISTUpdated : Dec 28, 2024, 09:16 AM IST
 വിറ്റാമിൻ ബി 12ന്റെ കുറവ് ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

Synopsis

പതിവായി സപ്ലിമെൻ്റുകൾ കഴിച്ചിട്ടും വിറ്റാമിൻ ബി 12 ൻ്റെ കുറവിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതായി പലരും പറയാറുണ്ട്.

വിറ്റാമിൻ ബി 12  ശരീരത്തിൻ്റെ പ്രധാന പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഡിഎൻഎ സിന്തസിസ്, ചുവന്ന രക്താണുക്കളുടെ രൂപീകരണം, നാഡികളുടെ പ്രവർത്തനം എന്നിവയ്ക്കെല്ലാം വിറ്റാമിൻ ബി 12 സഹായകമാണ്. പതിവായി സപ്ലിമെൻ്റുകൾ കഴിച്ചിട്ടും വിറ്റാമിൻ ബി 12 ൻ്റെ കുറവിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതായി പലരും പറയാറുണ്ട്.

വിറ്റാമിൻ ബി 12 ഭക്ഷണത്തിലെ പ്രോട്ടീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആമാശയത്തിലെ ആസിഡും പെപ്സിൻ എന്ന എൻസൈമും ദഹന സമയത്ത് ഇത് പുറത്തുവിടാൻ സഹായിക്കുന്നു.

ഭക്ഷണത്തിൽ നിന്ന് ബി 12 പുറത്തുവിടുന്നതിൽ ആമാശയത്തിലെ ആസിഡ് പ്രധാനമാണ്. പ്രധാനമായും പ്രായമായവരിലും ആൻറി-ആസിഡ് മരുന്നുകൾ കഴിക്കുന്നവരിലും മോശമായി ആഗിരണം ചെയ്യപ്പെടുന്നതിനുള്ള ഒരു സാധാരണ കാരണമാണ് ഹൈപ്പോക്ലോർഹൈഡ്രിയ അല്ലെങ്കിൽ ആമാശയത്തിലെ ആസിഡ് കുറവ്. ഭക്ഷണത്തിന് മുമ്പ് വെള്ളത്തിൽ ലയിപ്പിച്ച ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാൻ സഹായിക്കുന്ന വയറ്റിലെ ആസിഡിൻ്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും.

വിറ്റാമിൻ ബി 12ന്റെ കുറവ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

പേശീവേദനയും ബലക്കുറവും
​ക്ഷീണം 
വിളറിയ ചർമ്മം
ദഹന പ്രശ്നങ്ങൾ
വായയുടെയും നാവിൻ്റെയും അടിയിൽ ചുവപ്പ് കാണുക.

വിറ്റാമിൻ ബി 12 എങ്ങനെ പരിഹരിക്കാം?

1. ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ശീലമാക്കുക. ഇറച്ചി, പാലുൽപന്നങ്ങൾ, മത്സ്യം തുടങ്ങി വൈറ്റമിൻ ബി 12 ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാം.
2. പുകവലി ഉപേക്ഷിക്കുക
3. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. 

നിങ്ങൾ എപ്പോഴാണ് നടക്കാൻ പോകാറുള്ളത്? രാവിലെയോ വെെകിട്ടോ? ഏതാണ് കൂടുതൽ നല്ലത്?

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?