വിട്ടുമാറാത്ത മുട്ടുവേദന ഈ ക്യാന്‍സറിന്‍റെ ലക്ഷണമോ?

Published : Oct 16, 2023, 11:27 AM ISTUpdated : Oct 16, 2023, 11:30 AM IST
വിട്ടുമാറാത്ത മുട്ടുവേദന ഈ ക്യാന്‍സറിന്‍റെ ലക്ഷണമോ?

Synopsis

സന്ധിയിലുണ്ടാകുന്ന തേയ്മാനം, മുട്ടിന്‍റെ ഘടനയില്‍ മാറ്റം വന്നാല്‍, അമിത വണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, പതിവായി ഹൈ ഹീല്‍സ് ധരിക്കുന്നത്,  വ്യായാമക്കുറവ്, ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. 

പതിവായുള്ള മുട്ടുവേദനയെ നിസാരമായി കാണേണ്ട. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. സന്ധിയിലുണ്ടാകുന്ന തേയ്മാനം, മുട്ടിന്‍റെ ഘടനയില്‍ മാറ്റം വന്നാല്‍, അമിത വണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, പതിവായി ഹൈ ഹീല്‍സ് ധരിക്കുന്നത്,  വ്യായാമക്കുറവ്, ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. കാരണം കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്. 

കാൽമുട്ടിലും ബോണ്‍ ക്യാന്‍സര്‍ അഥവാ അസ്ഥി ക്യാന്‍സര്‍ ഉണ്ടാകാം. ഇതിന്‍റെ ഭാഗമായും മുട്ടു വേദന വരാം.  അസ്ഥിയിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോൾ സംഭവിക്കുന്ന അപൂർവ തരം അർബുദമാണ് ബോൺ ക്യാൻസർ. കാൽമുട്ടിലെ ബോണ്‍ ക്യാന്‍സര്‍ മൂലം ചിലരില്‍  മുട്ടു വേദനയുണ്ടാകാം, ചിലരില്‍ കാൽമുട്ടിൽ ഒരു മുഴയോ പിണ്ഡമോ കാണപ്പെടാം. അസ്ഥി അർബുദത്തിന് കാൽമുട്ടിന്‍റെ എല്ലുകളെ ദുർബലപ്പെടുത്താനും കഴിയും. അങ്ങനെയും മുട്ടുവേദന വരാം. 

എന്നുകരുതി എല്ലാ മുട്ടുവേദനയും ക്യാന്‍സറിന്‍റെ അല്ല. നിങ്ങളുടെ മുട്ടുവേദനയുടെ കാരണം കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതും പ്രധാനമാണ്.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മാറാത്ത കഴുത്തുവേദന ഈ ക്യാന്‍‌സറിന്‍റെ ലക്ഷണമോ?

youtubevideo

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ