പരിഹസിക്കരുത് ; ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്

Published : Mar 04, 2019, 11:58 AM ISTUpdated : Mar 04, 2019, 12:25 PM IST
പരിഹസിക്കരുത് ; ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്

Synopsis

പലപ്പോഴും കുട്ടികളിലെ പഠന പിന്നാക്കാവസ്ഥയ്ക്കുള്ള മുഖ്യകാരണം പഠന വൈകല്യങ്ങള്‍ തന്നെ ആയിരിക്കാം.

'കുട്ടി പഠിക്കുന്നില്ല'- ചില മാതാപിതാക്കളുടെ പരാതി ഇതാണ്. പലപ്പോഴും കുട്ടികളിലെ പഠന പിന്നാക്കാവസ്ഥയ്ക്കുള്ള മുഖ്യകാരണം പഠന വൈകല്യങ്ങള്‍ തന്നെ ആയിരിക്കാം.അതായത് സമപ്രായക്കാരായ മറ്റു കുട്ടികളെ പോലെ ശരിയായി വായിക്കാനോ എഴുതാനോ കണക്ക് കൂട്ടാനോ പെരുമാറാനോ ഇവര്‍ക്ക് കഴിവ് കുറവായിരിക്കും. എന്നാല്‍ ബുദ്ധിപരമായി സഹപാഠികളെപ്പോലെയോ അവരേക്കാള്‍ ഏറെയോ മുന്നിലായിരിക്കും ഇവരില്‍ പലരും. 

വായനയിലുളള വൈകല്യം, എഴുത്തിലെ വൈകല്യം, ശ്രദ്ധാവൈകല്യം അങ്ങനെ പല രീതികളില്‍ വൈകല്യങ്ങളുണ്ട്. 

കാരണങ്ങള്‍

ജനിതകപരം ആകാമെങ്കിലും പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ക്ക് ഏല്ക്കുന്ന ക്ഷതവും ഒരളവുവരെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചില രോഗങ്ങള്‍, രോഗശമനത്തിന് നല്കുന്ന ചില മരുന്നുകള്‍, കളിപ്പാട്ടങ്ങളിലൂടെയും മറ്റും കുട്ടികളുടെ ഉള്ളില്‍ ചെല്ലുന്ന ലെഡിന്റെ അളവ്, പ്രസവസമയത്ത് അനുഭവപ്പെടുന്ന ഓക്‌സിജന്റെ ലഭ്യതക്കുറവ് എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.

അമ്മയുടെ മൊബൈല്‍ഫോണിന്‍റെ അമിത ഉപയോഗം, മദ്യംപോലുള്ള ലഹരിപദാര്‍ഥങ്ങള്‍ ഇവയൊക്കെ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

പരിഹാരം 

അവരെ പരിഹസിക്കുകയല്ല, മറിച്ച് അവര്‍ക്ക്  വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. ഒരു ഡോക്ടര്‍ക്കോ കുട്ടികളുടെ മനഃശാസ്ത്രജ്ഞനോ ഒരു പരിധിവരെ പരിഹാരം നിര്‍ദേശിക്കാനാവുമെങ്കിലും പഠനവൈകല്യ പരിഹാര വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ക്കായിരിക്കും ഇത്തരം പ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായിക്കാനാവുക. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അമ്മ സോണിയ ഗാന്ധിയേയും പരിഹസിക്കുന്നതിനായി പഠനവൈകല്യമുള്ള (ഡിസ്ലെക്‌സിയ) കുട്ടികളെ സംബന്ധിച്ച് അസ്ഥാനത്ത് തമാശ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രൊജക്ട് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കുയായിരുന്ന വിദ്യാ‌‌ർത്ഥിയോട് പ്രോജക്ട്  നാല്‍പത് വയസിനും അമ്പത് വയസിനും ഇടയിലുള്ള കുട്ടികൾക്കും പ്രയോജനപ്പെടുമോ എന്ന് മോദി ചോദിച്ചു. സദസ്സിൽ കൂട്ട ചിരി ഉയ‌ർന്നതിന് പിന്നാലെ പ്രയോജനപ്പെടുമെന്ന് വിദ്യാ‌ർത്ഥി മറുപടി പറഞ്ഞു. അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് സന്തോഷമാകുമെന്ന് മോദിയുടെ മറുപടി കൂടിയായതോടെ പ്രസ്താവന വിവാദമായി.

 

http://ഡിസ്ലേക്‌സിയയുള്ള കുട്ടികളെ കളിയാക്കും രീതിയിലുള്ള മോദിയുടെ പരാമർശം വിവാദമാകുന്നു

 

കഴിഞ്ഞ ദിവസം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗ്രാമ്പുവിന്റെ ഈ ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു