
കരൾ കോശങ്ങളിൽ അസാധാരണമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. ഇതിനെ രണ്ട് പ്രധാന തരങ്ങളായി തിരിക്കാം. ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസ് (എഎഫ്എൽഡി), നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി).
അമിതമായ മദ്യപാനവുമായി alcoholic fatty liver disease ബന്ധപ്പെട്ടിരിക്കുമ്പോൾ, പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, തുടങ്ങിയ ഘടകങ്ങൾ nonalcoholic fatty liver disease (NAFLD) ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി ഫാറ്റി ലിവർ രോഗം മാറിയിരിക്കുന്നു.
പലപ്പോഴും ഫാറ്റി ലിവർ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാറില്ല. കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ രോഗത്തിൻ്റെ വീക്കത്തിലേക്ക് നയിക്കുന്നു. ഫാറ്റി ലിവർ രോഗം തിരിച്ചറിയുന്നതിലെ പ്രധാന വെല്ലുവിളികളിലൊന്ന് ലക്ഷണങ്ങൾ വളരെ വെെകി പ്രകടമാകുന്നതാണ്.
ഫാറ്റി ലിവർ ; ലക്ഷണങ്ങൾ...
ഒന്ന്...
ഫാറ്റി ലിവർ രോഗത്തിൻ്റെ ആദ്യകാല ലക്ഷണമാണ് ക്ഷീണം. അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിനെ ബാധിക്കുമ്പോൾ ഇത് ക്ഷീണത്തിനും ഊർജ്ജം കുറയുന്നതിനും ഇടയാക്കും.
രണ്ട്...
ഫാറ്റി ലിവർ രോഗമുള്ള ചിലർക്ക് കരൾ സ്ഥിതി ചെയ്യുന്ന വയറിൻ്റെ വലതുവശത്ത് മുകൾ ഭാഗത്ത് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം.
മൂന്ന്...
വിശപ്പ് കുറയുന്നതാണ് മറ്റൊരു ലക്ഷണം. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയാൽ ആമാശത്തിനകത്ത് വിശപ്പുണ്ടാക്കാൻ ആവശ്യമായ ലെപ്റ്റിൻ, ഗ്രെനിൻ എൻസൈം ഉൽപാദനം കുറയുന്നു. ഇതിനാൽ വിശപ്പു കുറയും.
നാല്...
കരളിൻറെ പ്രവർത്തനം താറുമാറാകുകയും ബിലിറൂബിൻ അമിതമായി ചർമത്തിന് താഴെ അടിഞ്ഞു കൂടുകയും ചെയ്യും. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകാം.
അഞ്ച്...
വയർ വീക്കുന്നതാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. അമിതമായി മദ്യപിക്കുന്നവർക്ക് വയർ വല്ലാതെ വീർത്ത് വരുന്നതായി തോന്നിയാൽ ഡോക്ടറെ ഉടനെ കാണേണ്ടതാണ്.
ആറ്...
വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഫാറ്റി ലിവർ രോഗത്തിൻ്റെ മറ്റൊരു ലക്ഷണമാണ്. അധിക കൊഴുപ്പ് കരളിനെ ബാധിക്കുമ്പോൾ, ഇത് ഈ പ്രക്രിയകളിലെ തടസ്സങ്ങളിലേക്ക് നയിച്ചേക്കാം. അതിൻ്റെ ഫലമായി ശരീരഭാരം കുറയുന്നു.
രസം പ്രിയരാണോ? ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കൂ