Iron Deficiency : ഇരുമ്പിന്റെ കുറവ് പരിഹരിക്കാം; ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

By Web TeamFirst Published Dec 8, 2021, 8:55 PM IST
Highlights

ത​ല​ക​റ​ക്കം,​ ​ക്ഷീ​ണം,​ ​ത​ല​വേ​ദ​ന,​ ​ന​ഖ​ങ്ങ​ൾ​ ​പൊ​ട്ടു​ക,​ ​ശ്വാ​സം​മു​ട്ട​ൽ,​ ​നെ​ഞ്ചു​വേ​ദ​ന​ ​എ​ന്നി​വ​യാ​ണ് ​ഇ​രു​മ്പി​ന്റെ​ ​അ​ഭാ​വം​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​ചി​ല​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​ധാ​രാ​ളം​ ​ഇ​രു​മ്പ് ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​ ​വി​ള​ർ​ച്ച​യെ​ ​മ​റി​ക്കട​ക്കാ​നാകും.​ ​

ശ​രീ​ര​ത്തി​ന്റെ​ ​സു​ഗ​മ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​പ്രധാനപ്പെട്ട​ ​പോ​ഷ​ക​മാ​ണ് ​ഇ​രു​മ്പ് (Iron).​ ​ര​ക്തം​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തിന് ​ആ​വ​ശ്യ​മാ​യ​ ​ഇ​രു​മ്പി​ന്റെ​ ​കു​റ​വ് ​വി​ള​ർ​ച്ച​ ​എ​ന്ന​ ​അ​വ​സ്ഥ​യി​ലേക്ക് ​ന​യി​ക്കു​ന്നു.​ ​സ്ത്രീ​ക​ൾ,​ ​കു​ട്ടി​ക​ൾ​ ​എ​ന്നി​വ​രി​ലാ​ണ് ​ഇ​രു​മ്പി​ന്റെ​ ​കു​റ​വ് ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​‌ധ്യ​ത​ ​കൂ​ടു​ത​ൽ.​ ​

ത​ല​ക​റ​ക്കം,​ ​ക്ഷീ​ണം,​ ​ത​ല​വേ​ദ​ന,​ ​ന​ഖ​ങ്ങ​ൾ​ ​പൊ​ട്ടു​ക,​ ​ശ്വാ​സം​മു​ട്ട​ൽ,​ ​നെ​ഞ്ചു​വേ​ദ​ന​ ​എ​ന്നി​വ​യാ​ണ് ​ഇ​രു​മ്പി​ന്റെ​ ​അ​ഭാ​വം​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​ചി​ല​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​ധാ​രാ​ളം​ ​ഇ​രു​മ്പ് ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​ ​വി​ള​ർ​ച്ച​യെ​ ​മ​റി​ക്കട​ക്കാ​നാ​കും.​ ​

ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണ് ഇരുമ്പ് എന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഹെമറ്റോളജി ആൻഡ് ബിഎംടി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ ശുഭപ്രകാശ് സന്യാൽ പറയുന്നു. ഇത് നിങ്ങളുടെ ശരീരത്തിലുടനീളം ശ്വാസകോശങ്ങളിൽ നിന്ന് ഓക്‌സിജൻ കൊണ്ടുപോകുന്ന ചുവന്ന രക്താണുക്കളിലെ പദാർത്ഥമാണ്.

ശരീരത്തിലെ ഇരുമ്പിന്റെ മൂന്നിൽ രണ്ട് ഭാഗവും ഹീമോഗ്ലോബിൻ പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് വേണ്ടത്ര ഇരുമ്പ് ഇല്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ആരോഗ്യകരമായ ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ കഴിയില്ല. ഇരുമ്പിന്റെ കുറവ് സപ്ലിമെന്റുകൾ ഉപയോഗിച്ച് ചികിത്സിക്കാമെന്ന് ഡോ. ശുഭപ്രകാശ് പറയുന്നു. 

 

 

ഒരാൾക്ക് എത്ര അളവ് ഇരുമ്പ് ആവശ്യമാണ് എന്നതിനെ കുറിച്ച് പലർക്കും അറിയില്ല. അത് നിങ്ങളുടെ പ്രായം, ലിംഗഭേദം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശിശുക്കൾക്കും കുട്ടികൾക്കും മുതിർന്നവരേക്കാൾ കൂടുതൽ ഇരുമ്പ് ആവശ്യമാണ്.

കാരണം അവരുടെ ശരീരം വേഗത്തിൽ വളരുന്നു. കുട്ടിക്കാലത്ത്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ അളവിൽ ഇരുമ്പ് ആവശ്യമാണ് - 4 മുതൽ 8 വയസ്സ് വരെ പ്രതിദിനം 10 മില്ലിഗ്രാം, 9 മുതൽ 13 വയസ്സ് വരെ പ്രതിദിനം 8 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഓരോ മാസവും ആർത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതിനാൽ സ്ത്രീകൾക്ക് കൂടുതൽ ഇരുമ്പ് ആവശ്യമാണ്. അതുകൊണ്ടാണ് 19-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലിഗ്രാം ഇരുമ്പ് ലഭിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

​ധാ​രാ​ളം​ ​ഇ​രു​മ്പ് ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​ ​വി​ള​ർ​ച്ച​യെ​ ​മ​റി​ക്ക​ട​ക്കാ​നാ​കും.​ ​ഇ​ല​ക്ക​റി​ക​ൾ,​ ​പ​യ​ർ,​ ​പ​രി​പ്പ്,​ ​ക​ട​ല,​ ​സോ​യാ​ബീ​ൻ​,​ മുട്ട ​തു​ട​ങ്ങി​യവ​യി​ൽ​ ​ഉ​യ​ർ​ന്ന​ ​അ​ള​വി​ൽ​ ​ഇ​രു​മ്പ് ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​മ​ത്ത​ങ്ങ,​ ​ചി​യ​ ​തു​ട​ങ്ങി​യ​ ​വി​ത്തു​ക​ൾ ​ഹീ​മോ​ഗ്ലോ​ബി​ന്റെ​ ​അ​ള​വ് ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്നു.​ ​ക​പ്പ​ല​ണ്ടി,​ ​വാ​ൾ​ന​ട്ട്,​ ​പി​സ്ത,​ ​ബ​ദാം,​ ​ക​ശു​വ​ണ്ടി​ ​തു​ട​ങ്ങി​യ​വ​ ​ക​ഴി​ക്കു​ന്ന​ത് ​വി​ള​ർ​ച്ച​‌ അകറ്റി​ ​​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്

click me!