ചര്‍മ്മത്തിലെ നിറമാറ്റം, ചൊറിച്ചില്‍, മറുക്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക...

Published : Jun 09, 2023, 11:25 AM IST
 ചര്‍മ്മത്തിലെ നിറമാറ്റം, ചൊറിച്ചില്‍, മറുക്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക...

Synopsis

ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. 

ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍.  മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്.നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും. 

ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം,  മുറിവുകൾ, ചർമ്മത്തിൽ വ്രണം, രക്തസ്രാവം, ത്വക്കിൽ രൂപമാറ്റം, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ  വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ ഒരുപക്ഷേ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. ഒരു പുതിയ പാടോ ഒരു മറുകോ വന്നാലും നിസാരമായി കാണേണ്ട. 

ചിലര്‍ക്ക് തൊലിപ്പുറത്ത് ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെയാകാം ലക്ഷണം. തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍ , കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ എവിടെ വേണമെങ്കിലും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ചീത്ത കൊളസ്‌ട്രോളിന്‍റെ ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, ​കാരണം
ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ