വെരിക്കോസ് വെയിൻ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Feb 21, 2021, 09:02 AM ISTUpdated : Feb 21, 2021, 09:21 AM IST
വെരിക്കോസ് വെയിൻ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

 വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക.

കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.

ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. 

ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.

 

 

ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.  

വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക. കൂടുതൽ നേരം നിൽക്കുന്നത് ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

എപ്പോഴും ക്ഷീണം, ഭാരം കൂടുക, ശരീരവേദന; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ