Polycystic ovary syndrome| പിസിഒഡി; ലക്ഷണങ്ങൾ എന്തൊക്കെയാണ്?

By Web TeamFirst Published Nov 13, 2021, 4:17 PM IST
Highlights

പിസിഒഡിയുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ  തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
 

ഇന്നത്തെ കാലത്ത് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി(പോളിസിസ്റ്റിക്ക് ഒവേറിയൻ സിൻഡ്രോം- Polycystic ovary syndrome). ഹോർമോൺ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ വർദ്ധിക്കുന്നു. തടി കൂടുക(weight gain), ആർത്തവ ക്രമക്കേടുകൾ(menstrual problems), മുടി കൊഴിച്ചിൽ (hair fall), വന്ധ്യത (infertility) തുടങ്ങിയവയെല്ലാം പിഡിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

യുഎസിലെ ഏഴ് സ്ത്രീകളിൽ ഒരാൾക്ക് പിസിഒഡി ബാധിച്ചതായി 'എൻഡോക്രൈൻ സൊസൈറ്റി' റിപ്പോർട്ട് ചെയ്തു. 
പിസിഒഎസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി ഡിസോർഡർ (പിസിഒഡി) അണ്ഡാശയങ്ങൾ അസാധാരണമായി ഉയർന്ന അളവിൽ ആൻഡ്രോജൻ, പുരുഷ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥയാണ്. 

തലയോട്ടിയിലെ മുടി കനംകുറഞ്ഞതും തലയോട്ടിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ കട്ടിയുള്ളതും കറുത്തതുമായ മുടിയുടെ വളർച്ച കൂടാതെ മുഖം, നെഞ്ച് എന്നിവിടങ്ങളിൽ അമിതമായ രോമവളർച്ച ഇവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്.

ആർത്തവ ദിനങ്ങളിൽ അമിത രക്തസ്രാവം, ഗർഭം അലസൽ, ശരീരത്തിലും മുഖത്തും അമിത രോമവളർച്ച, മുഖക്കുരു, അമിതമായി എണ്ണമയമുള്ള ചർമ്മം, അമിതഭാരം, വിഷാദം എന്നിവയെല്ലാം പിസിഒഡിയുടെ ചില പ്രധാന ലക്ഷണങ്ങളാണ്. പിസിഒഡിയുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ  തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

പിസിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

click me!