കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും പേശികളെ സംരക്ഷിക്കാനും സഹായിക്കുന്നതിലൂടെ പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീക്ക് യോഗർട്ട്, ചിക്കൻ ബ്രെസ്റ്റ് , പനീർ, ടോഫു, മുളപ്പിച്ച ചെറുപയർ അല്ലെങ്കിൽ കടലമാവ് (ബേസൻ), മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ചില പ്രധാനപ്പെട്ട പോഷകങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റ് പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുന്നു. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പോഷകങ്ങൾ ഇതാ..

ഒന്ന്

കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും പേശികളെ സംരക്ഷിക്കാനും സഹായിക്കുന്നതിലൂടെ പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീക്ക് യോഗർട്ട്, ചിക്കൻ ബ്രെസ്റ്റ് , പനീർ, ടോഫു, മുളപ്പിച്ച ചെറുപയർ അല്ലെങ്കിൽ കടലമാവ് (ബേസൻ), മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

രണ്ട്

ഒമേഗ-3 ഫാറ്റി ആസിഡുകൾ നേരിട്ട് പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കലിന് കാരണമാകുന്നില്ല. എന്നാൽ മെറ്റബോളിസം വർദ്ധിപ്പിക്കുക, വിശപ്പ് കുറയ്ക്കുക, ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കുക എന്നിവയിലൂടെ ഇവ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കുതിർത്ത വാൽനട്ട്, ചിയ സീഡ്, ഫ്ലാക്സ് സീഡുകൾ, കടുക് എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മൂന്ന്

വിറ്റാമിൻ ഡി നേരിട്ട് ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നില്ല. എന്നിരുന്നാലും, ഇതിന്റെ കുറവ് പരിഹരിക്കുന്നത് മെറ്റബോളിസത്തെ (ശരീരത്തിന്റെ ഊർജ്ജവിനിമയ പ്രക്രിയ) മെച്ചപ്പെടുത്താനും കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും. ശരീരത്തിലെ വിറ്റാമിൻ ഡി-യുടെ അളവ് വർദ്ധിപ്പിക്കുന്നത് ഹോർമോണുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കാനും സഹായിക്കും.

നാല്

ആരോഗ്യമുള്ള എല്ലുകൾ നിലനിർത്തുന്നതിന് കാൽസ്യം അത്യന്താപേക്ഷിതമാണ്.. കാൽസ്യം ലഭ്യത വർദ്ധിപ്പിക്കുന്നതിനായി റാഗി, എള്ള്, ചിയ സീഡ്, ടോഫു തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കുക.

അഞ്ച്

മഗ്നീഷ്യം നേരിട്ട് കൊഴുപ്പ് കുറയ്ക്കുന്ന ഒന്നല്ല. എങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചും കോശങ്ങളുടെ ഊർജ്ജം വർദ്ധിപ്പിച്ചും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയും ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ശരീരവീക്കവും (bloating) ശരീരത്തിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയും കുറയ്ക്കാൻ ഇത് സഹായിക്കുമെങ്കിലും, കാര്യമായ തോതിൽ കൊഴുപ്പ് കുറയ്ക്കുന്നതിന് കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമവും പതിവായ വ്യായാമവും അനിവാര്യമാണ്.

View post on Instagram