
ഈ ലോക്ഡൗൺ കാലത്ത് ഫിറ്റ്നസിനും ആരോഗ്യത്തിനും കൂടുതൽ പ്രധാന്യം നൽകാനാണ് നടി തമന്ന ഭാട്ടിയയുടെ തീരുമാനം. ഒരു ദിവസം പോലും മുടങ്ങാതെ വർക്കൗട്ട് ചെയ്യും. Abs crunches, weights, കാർഡിയോ, ഫ്രീ ഹാൻഡ് എക്സർസൈസുകൾ ഇവയെല്ലാം ചെയ്യുമെന്ന് തമന്ന പറയുന്നു.
മുടിയുടെ സംരക്ഷണമാണ് ഏറെ പ്രയാസപ്പെട്ടതെന്നും താരം പറയുന്നു. മുടിയുടെ പരിചരണത്തിന് താൻ സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ച് അടുത്തിടെ ഇൻസ്റ്റഗ്രാമിലിട്ട വീഡിയോയിൽ തമന്ന പറയുന്നു.
സവാള നീരും വെളിച്ചെണ്ണയും ഒന്നിച്ചു ചേർത്താണ് തലയിൽ പുരട്ടാറുള്ളത്. ഇത് കൊളീജന്റെ ഉത്പാദനത്തിന് സഹായിക്കുകയും മുടിയുടെ വളർച്ചാ വേഗം കൂട്ടുകയും ചെയ്യും. ഒപ്പം കോശങ്ങൾക്ക് ശക്തി പകരുകയും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുമെന്ന് താരം പറയുന്നു. ദിവസവും രാവിലെ യോഗ ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ടെന്നും തമന്ന പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam