
കറുവപ്പട്ട വളരെ രുചികരമായ സുഗന്ധവ്യഞ്ജനമാണ്. ആരോഗ്യത്തിനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ടയ്ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇടവിട്ട് ഉണ്ടാകുന്ന ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട മികച്ചൊരു മരുന്നാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
വെള്ളം 2 ഗ്ലാസ്
കറുവപ്പട്ട പൊടിച്ചത് 3 ടീസ്പൂണ്‍
തേന്‍ അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം....
ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം അൽപ നേരം തണുക്കാനൊന്ന് വയ്ക്കുക. ശേഷം അതിലേക്ക് തേന്‍ ചേര്‍ത്ത് കുടിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഈ ചായ കുടിക്കാവുന്നതാണ്. ഇത് ചൂടോടെയോ തണിഞ്ഞോ കഴിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam