മുട്ടയെക്കാള്‍ പ്രോട്ടീന്‍ ഈ ഭക്ഷണങ്ങള്‍ക്ക്

By Web TeamFirst Published Mar 11, 2021, 6:28 PM IST
Highlights

 പ്രഭാതഭക്ഷണത്തിൽ പരമാവധി പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. 
 

മുട്ട പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കീറ്റോ ഡയറ്റിൽ മുട്ട ഒരു പ്രധാന ഭക്ഷണമാണ്. കാരണം, ഇവയിൽ പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എന്നാൽ മുട്ട മാത്രമല്ല പ്രോട്ടീൻ സമ്പുഷ്ടമായ മറ്റ് ചില ഭക്ഷണങ്ങളെ കുറിച്ചും അറിയാം...

പയർ​വർ​ഗങ്ങൾ...

അര കപ്പ് പയറിൽ 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പയറുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നാരുകളും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും അൽപം പയർ​വർ​ഗങ്ങൾ കൂടി ഉൾപ്പെടുത്താവുന്നതാണ്.

മത്തങ്ങക്കുരു...

 30 ഗ്രാം മത്തങ്ങക്കുരുവിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഫൈബർ, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം എന്നിവയുടെ മികച്ച ഉറവിടമാണ് മത്തങ്ങക്കുരു. മത്തങ്ങക്കുരു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 

 

 

കടല...

പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന കടല ഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമായി കണക്കാക്കുന്നു. അരക്കപ്പ് കടലയിൽ എട്ട് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൊഴുപ്പ് എന്നിവ കടലയിലുണ്ട്.

ആൽമണ്ട് ബട്ടർ...

ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട് ബട്ടറിൽ ധാരാളമുണ്ട്. ആൽമണ്ട് ബട്ടർ ബ്രഡിന്റെയോ പഴങ്ങളുടെയോ പുറത്തു പുരട്ടി കഴിക്കാവുന്നതാണ്.

 

 

സോയബീൻ...

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയബീൻ. ഒരു കപ്പ് സോയാബീനിൽ 29 ഗ്രാം പ്രോട്ടീൻ ഉണ്ടെന്ന് പറയപ്പെടുന്നു. വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് സോയബീൻ. പതിവായി സോയാബീൻ കഴിക്കുന്നത് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുകയും പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

'സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവര്‍'; വിവാദ ട്വീറ്റിന് ക്ഷമ പറഞ്ഞ് ബര്‍ഗര്‍ കിങ്


 

click me!