
തുടക്കത്തിൽ ചെറിയ രീതിയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ജലദോഷവും ചുമയും ഉണ്ടായി. എപ്പോഴും വാരാറുള്ളത് പോലെയുള്ള ചുമയാകുമെന്നാണ് ആദ്യം കരുതിയതെന്ന് 26കാരിയായ സാറ ഹാൾ പറയുന്നു.
ജലദോഷവും ചുമയും ഉണ്ടായപ്പോൾ വീട്ടില്‍ 14 ദിവസം ഐസൊലേഷനിൽ ഇരിക്കാനാണ് തീരുമാനിച്ചതെന്ന് സാറ പറയുന്നു. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലവഷളാവുകയാണ് ചെയ്തതെന്ന് സാറ പറഞ്ഞു.
ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും നിരന്തരം തലചുറ്റൽ അനുഭവപ്പെടുകയും ചെയ്തു. രണ്ടു ദിവസത്തിന് ശേഷം ജലദോഷം കൂടുകയും ചെയ്തു.അത് കൂടാതെ ഛർദിയും തുടങ്ങി. ഛർദ്ദിയും അമിതമായി ക്ഷീണവും അനുഭവപ്പെട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവസാനം എൻഎച്ച്എസിലേക്ക് വിളിക്കുകയായിരുന്നു.
മൂന്ന് തവണ എൻഎച്ച്എസിൽ വിളിച്ചെങ്കിലും ഫലം ഉണ്ടായില്ല. ആരോഗ്യസ്ഥിതി വഷളായപ്പോൾ തന്റെ ഒരു അടുത്ത സുഹൃത്തിനെ വിവരം അറിയിച്ചു. സുഹൃത്ത് വിളിച്ച ഉടൻ തന്നെ വീട്ടിലെത്തി. സുഹൃത്ത് തന്നെ ലണ്ടനിലെ ഹാംപ്‌സ്റ്റെഡിലുള്ള റോയൽ ഫ്രീ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ എത്തിയ ഉടൻ തന്നെ ഡോക്ടർ കൊറോണയ്ക്കുള്ള ടെസ്റ്റ് നടത്തി. ഫലം പോസിറ്റീവായിരുന്നു.
ആഴ്ചകളോളമുള്ള ആശുപത്രിവാസത്തിന് ശേഷം സാറ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. തുടക്കത്തിൽ ലക്ഷണങ്ങൾ കണ്ടെങ്കിലും നിസാരമായി കണ്ടതാണ് കൂടുൽ പ്രശ്നത്തിലായത്. ആ ദിവസങ്ങളിൽ മരിച്ചു പോകുമെന്നു വരെ തോന്നിയിരുന്നു- സാറ പറഞ്ഞു. ഹെെസ്കൂൾ ടീച്ചറാണ് സാറ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam