കൗമാരപ്രായത്തില്‍ ഗര്‍ഭിണിയാകുന്നത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

By Web TeamFirst Published May 15, 2019, 11:48 AM IST
Highlights

കൗമാരക്കാരികള്‍ക്ക്  ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പോഷകക്കുറവ് ഉണ്ടാകുമെന്ന് പഠനം. 'ദ ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍റ്  അഡോളസെന്‍റ്  ഹെല്‍ത്തി'ലാണ് പഠനം പ്രസിദ്ധീകരിച്ചത്.  

കൗമാരക്കാരികള്‍ക്ക്  ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പോഷകക്കുറവ് ഉണ്ടാകുമെന്ന് പഠനം. 'ദ ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍റ്  അഡോളസെന്‍റ്  ഹെല്‍ത്തി'ലാണ് പഠനം പ്രസിദ്ധീകരിച്ചത്.  ചെറുപ്രായത്തില്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഉണ്ടായ കുഞ്ഞുങ്ങളുടെ ആരോഗ്യത്ത കുറിച്ചാണ് പഠനം നടത്തിയത്. ഏകദേശം 60,097 അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് പഠനം നടത്തിയത്.

കൗമാരപ്രായത്തിലെ അമ്മമാരില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ മറ്റ് കുഞ്ഞുങ്ങളെക്കാള്‍ പോഷകക്കുറവും ആരോഗ്യക്കുറവുമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് ഇത്തരം സ്ത്രീകളുടെ പ്രായം മാത്രമല്ല അവരുടെ സാമൂഹിക- മാനസികാവസ്ഥതയും കാരണമായിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിയമപ്രകാരം 18 വയസ്സാണ് വിവാഹപ്രായമെങ്കിലും 2016ലെ നാഷണല്‍ ഫാമിലി ആന്‍റ് ഹെല്‍ത്ത് സര്‍വ്വേ പ്രകാരം 27 ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സിന് മുന്‍പ് വിവാഹം ചെയ്തവരാണ്. 31 ശതമാനം പേര്‍ 18 വയസ്സില്‍ അമ്മയായവരാണെന്നും പഠനത്തില്‍ പറയുന്നു. ഇവരുടെ മാനസികാവസ്ഥയും കുഞ്ഞുങ്ങളെ ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. 

കൗമാരപ്രായത്തില്‍ തന്നെ അമ്മയായ സ്ത്രീകളില്‍ ശരീരഭാര കുറവും അനീമിയ എന്ന അവസ്ഥയ്ക്കും കാരണമാകുന്നുവെന്നും പഠനം പറയുന്നു. ഇതാണ് ജനിക്കുന്ന കുഞ്ഞുങ്ങളുടെ പോഷകക്കുറവിന് കാരണം. അമ്മയുടെ വിദ്യഭ്യാസവും സാമൂഹിക ചുറ്റുപാടും ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. 


 

click me!