കാൺപൂരിൽ പത്ത് സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Nov 01, 2021, 07:19 PM ISTUpdated : Nov 01, 2021, 07:27 PM IST
കാൺപൂരിൽ പത്ത് സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു

Synopsis

വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാമ്പിളുകളുടെ പരിശോധന വലിയ തോതിൽ നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 645 സാമ്പിളുകൾ കിങ്​ ജോർജ്​സ്​ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക്​ അയച്ചു.

ഉത്തർപ്രദേശിലെ കാൺപൂരിൽ (kanpur) പത്ത് സിക്ക വൈറസ് (zika virus) കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം പടരുന്നത് തടയാൻ സർക്കാർ നിരീക്ഷണം ശക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആറു കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.

വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാമ്പിളുകളുടെ പരിശോധന വലിയ തോതിൽ നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 645 സാമ്പിളുകൾ കിങ്​ ജോർജ്​സ്​ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക്​ അയച്ചു. ഇതിൽ 253 സാമ്പിളുകൾ രോഗലക്ഷണമുള്ളവരിൽനിന്ന്​ ശേഖരിച്ചതാണെന്നും 103 സാമ്പിളുകൾ ഗർഭിണികളിൽ നിന്നാണെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു. 

വൈറസ് പടരുന്നത് തടയാൻ കർശന നിരീക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതർ ആവശ്യപ്പെട്ടു. കൊതുക് പെരുകുന്നത് തടയാൻ ഡോർ ടു ഡോർ സാനിറ്റൈസേഷനും ഫോഗിംഗ് ഡ്രൈവുകളും വിപുലമായി നടത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൊതുക് പരത്തുന്ന വൈറസാണ് സിക. വൈറസ് ബാധിച്ച കൊതുകുകളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പ്രവേശിക്കുന്നു.

യുപിയിലെ കാൺപൂരിൽ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ