ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച ശേഷം മെഴുകുതിരി കത്തിച്ചു, പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്....

By Web TeamFirst Published Sep 5, 2020, 10:35 PM IST
Highlights

യു.എസിലെ ടെക്സസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഹാൻഡ് സാനിറ്റൈസറിൽ തീ പടർന്ന് യുവതിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. മെഴുകുതിരി കത്തിക്കുന്നതിനിടെ ത്വക്കിൽ പുരട്ടിയിരുന്ന ഹാൻഡ് സാനിറ്റൈസർ തീപിടിച്ച് ആളിക്കത്തുകയായിരുന്നവെന്ന് യുവതി പറഞ്ഞു. 

കൈയുടെ എല്ലാ ഭാഗത്തും ഹാൻഡ് സാനിറ്റൈസർ പുരട്ടിയിരുന്നു. കൈയ്യിൽ നിന്നും തീ മുഖത്തേക്കും പടരുകയായിരുന്നു. ശരീരം മുഴുവനും തീ ആളിപടർന്നു. സമീപത്ത് ഉണ്ടായിരുന്ന ഹാൻഡ് സാനിറ്റൈസറിന്റെ ബോട്ടിലും തീയിൽ പൊട്ടിത്തെറിച്ചതായി യുവതി പറഞ്ഞു.

യു.എസിലെ ടെക്സസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മക്കൾ പുറത്ത് നിൽക്കുകയായിരുന്നു. 

 

 

ഹാൻസ് സാനിറ്റൈസറിലെ ആൽക്കഹോളിന്റെ അംശം തീപടരാൻ കാരണമായേക്കാം. അതുകൊണ്ട് തന്നെ സാനിറ്റൈസർ ബോട്ടിലുകൾ തീയുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നുണ്ട്. 

സാനിറ്റൈസറുകൾ പുരട്ടിക്കഴിഞ്ഞാൽ അത് പൂർണമായും ത്വക്കിൽ ആഗിരണം ചെയ്യപ്പെടാൻ അനുവദിക്കണമെന്നും ആരോഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹാൻഡ് സാനിറ്റൈസറുകൾ ചൂടുകാലത്ത് കാറുകളിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.

ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ തീപിടിത്തത്തിന് കാരണമാകുമെന്നാണ് ബ്രിട്ടനിലെ ഫയർ ഇൻഡസ്ട്രി അസോസിയേഷനും എൻഎച്ച്എസ് പ്രോപ്പർട്ടി സർവീസും മുന്നറിയിപ്പ് നൽകുന്നത്. 

 

Coming up at 6-- Hear from a woman near as she recovers in the ICU. Kate says the hand sanitizer she had put on caught fire while trying to light a candle. It left her with severe burns. pic.twitter.com/BknOZEta1E

— David Gonzalez (@DavidGonzKHOU)

 

ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം 'ഓവര്‍' ആക്കല്ലേ; പ്രശ്‌നങ്ങള്‍ പലതാണ്...

click me!