
നമ്മുടെ ശരീരം നന്നായി കഴുകിയെന്ന് ഉറപ്പാക്കുന്നത് ആരോഗ്യം നിലനിർത്തുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്. നമ്മുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പുരുഷന്മാർ അവരുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതായി ഡോ. Kandi Aro പറയുന്നു.
അണുബാധകളും മറ്റ് ചർമ്മരോഗങ്ങളും ഉണ്ടാകുന്നത് തടയാൻ ലിംഗം എങ്ങനെ ശരിയായി വൃത്തിയാക്കണമെന്ന് ആളുകൾ അറിയേണ്ടത് നിർബന്ധമാണെന്നും ഡോ. Kandi പറയുന്നു. Metro.co.ukന്റെ പോഡ്‌കാസ്റ്റ് സ്മട്ട് ഡ്രോപ്പിന്റെ എപ്പിസോഡിലാണ് ഈ വിഷയത്തെ കുറിച്ച് ഡോ. Kandi പറഞ്ഞത്.
ലിംഗം ദിവസവും വൃത്തിയാക്കണമെന്നും ഇല്ലെങ്കിൽ അത് മറ്റ് പല രോഗങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ലിംഗം സുഗന്ധമില്ലാത്ത സോപ്പ് ഉപയോഗിച്ച് തന്നെ വൃത്തിയാക്കണമെന്നും ഡോ. Kandi പറഞ്ഞു.
അണുബാധ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരിടമാണ് സ്വകാര്യഭാഗങ്ങൾ. ലിംഗം നന്നായി വൃത്തിയാക്കുന്നത് വീക്കവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി Quannaയുടെ സഹസ്ഥാപകൻ ഡോ. ദിമിത്രി ലോക്തിനോവ് പറഞ്ഞു.
ലിംഗത്തിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അടിവസ്ത്രം ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കാത്തതും ഫംഗസിനുള്ള സാധ്യത കൂട്ടുന്നു. ലിംഗം വൃത്തിയാക്കാൻ കോട്ടൺ തുണി തന്നെ ഉപയോഗിക്കണമെന്നും ഡോ. ദിമിത്രി പറഞ്ഞു.
ലിംഗം ശരിയായി വൃത്തിയാക്കാത്തത് smegmaയ്ക്ക് കാരണമാകും. (ലിംഗത്തിന്റെ അഗ്രചർമ്മത്തിന് കീഴിൽ ശേഖരിക്കുന്ന കട്ടിയുള്ളതും വെളുത്തതും ദുർഗന്ധവുമുള്ള പദാർത്ഥമാണ് സ്മെഗ്മ (Smegma). ലിംഗത്തിന് ചുറ്റും കാണപ്പെടുന്ന പ്രകൃതിദത്തമായ ലൂബ്രിക്കന്റാണ് സ്മെഗ്മ. പക്ഷേ അത് അടിഞ്ഞുകൂടുമ്പോൾ അണുബാധയ്ക്ക് കാരണമാവുകയും അഗ്രചർമ്മത്തിന്റെ ചലനം കുറയ്ക്കുകയും ചെയ്യുമെന്നും ഡോ. ദിമിത്രി പറഞ്ഞു. ഇത് ലിംഗത്തിൽ വീക്കത്തിന് കാരണമാവുകയും ചുറ്റും വ്രണവും ചുവപ്പുമായി കാണപ്പെടുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam