അമിതവണ്ണമുള്ളവരുടെ എണ്ണം കൂടുന്നു; ആശങ്കപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ട്

Published : Mar 01, 2024, 10:35 AM IST
അമിതവണ്ണമുള്ളവരുടെ എണ്ണം കൂടുന്നു; ആശങ്കപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ട്

Synopsis

1990ല്‍ നിന്ന് 2022 വരെയുള്ള മാറ്റങ്ങള്‍ പഠിച്ചപ്പോള്‍ അമിതവണ്ണത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നാലിരട്ടിയോളം കൂടി. ഏറെ ആശങ്കപ്പെടുത്തുന്നൊരു തോത് തന്നെയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 

അമിതവണ്ണം, നമുക്കറിയാം പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. പ്രായ-ലിംഗ ഭേദമെന്യേ ഇന്ന് അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ദ ലാൻസെറ്റ് ജേണല്‍' ആണ് പഠനത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് പങ്കുവച്ചത്. 

1990ല്‍ നിന്ന് 2022 വരെയുള്ള മാറ്റങ്ങള്‍ പഠിച്ചപ്പോള്‍ അമിതവണ്ണത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നാലിരട്ടിയോളം കൂടി. ഏറെ ആശങ്കപ്പെടുത്തുന്നൊരു തോത് തന്നെയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 

'എൻസിഡി റിസ്ക് ഫാക്ടര്‍ കൊളാബറേഷൻ'ഉം ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. നിലവില്‍ ലോകത്ത് 10,000 ലക്ഷം പേര്‍ അമിതവണ്ണത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു. ഇതില്‍ കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരുമെല്ലാം ഉള്‍പ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അമിതവണ്ണമുണ്ടാകുന്നതിന്‍റെ തോത് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. 

ശരീരഭാരം തീരെ കുറഞ്ഞവരെ മാത്രമല്ല അമിതവണ്ണത്തെയും പോഷകക്കുറവ് എന്ന നിലയിലേ പരിഗണിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധര്‍ പറുന്നത്. ആയതിനാല്‍ ഇത്രയധികം പേര്‍ ലോകത്താകമാനം പോഷകക്കുറവിലേക്ക് എത്തുന്നു എന്നതാണ് ഈ പഠനത്തെ ഇവര്‍ മനസിലാക്കുന്നത്. 

ഒരു പകര്‍ച്ചവ്യാധിക്ക് തുല്യമായി അമിതവണ്ണത്തെ കണക്കാക്കണമെന്ന ആവശ്യവും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ നിന്നുയരുന്നുണ്ട്. ഇനിയും ഇടപെടലുകളുണ്ടായില്ലെങ്കില്‍ കൂടുതല്‍ പേരിലേക്ക് എത്തുന്ന, കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രശ്നമാണിതെന്ന് തന്നെയാണ് ഇവര്‍ ആവര്‍ത്തിച്ച് പറയുന്നത്. മിക്ക ലോകരാജ്യങ്ങളിലും അമിതവണ്ണത്തിലേക്കെത്തുന്നവരുടെ തോത് ഉയര്‍ന്നിട്ടണ്ട് എന്നും പഠനം പ്രത്യേകം പറയുന്നു.

ജീവിതശൈലീ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങളും അസുഖങ്ങളും അമിതവണ്ണമുള്ളവരില്‍ കൂടുതലായി കാണപ്പെടുന്നു. ഇതുതന്നെ ഇവരുടെ ആയുര്‍ദൈര്‍ഘ്യത്തെയും ബാധിക്കുന്നു. അതിനാലാണ് അമിതവണ്ണത്തെ നിസാരമായി കാണരുതെന്ന് നിര്‍ദേശിക്കുന്നത്. അതേസമയം അമിതവണ്ണമുള്ളവരില്‍ എല്ലാവരിലും രോഗങ്ങള്‍ കാണണമെന്നില്ല. അങ്ങനെയല്ല ചിന്തിക്കേണ്ടത്. രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇവരില്‍ വളരെ കൂടുതലായിരിക്കും എന്ന 'റിസ്ക്' ആണ് മനസിലാക്കേണ്ടത്.

Also Read:- ഭക്ഷണം കുറച്ചിട്ടും വണ്ണം കുറയാത്തത് എന്തുകൊണ്ട്? അഞ്ച് കാരണങ്ങളിതാ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ