ടിവി കണ്ട് കൊണ്ട് ഉറങ്ങുന്ന ശീലമുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

By Web TeamFirst Published Jul 3, 2020, 2:31 PM IST
Highlights

ടിവി കണ്ട് കൊണ്ട് ഉറങ്ങുന്നത് അരക്കെട്ടിന് ക്ഷതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ' നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്'  വ്യക്തമാക്കുന്നു. യുഎസിൽ നിന്ന് 35 നും 74 നും ഇടയിൽ പ്രായമുള്ള 43,722 സ്ത്രീകളുടെ വിവരങ്ങൾ ​​ഗവേഷകർ വിശകലനം ചെയ്തു. 

ടിവി കണ്ട് കൊണ്ട് ഉറങ്ങി പോകുന്ന ശീലം ചിലർക്കുണ്ട്. മണിക്കൂകൾ കഴിഞ്ഞാകും ടിവി ഓഫ് ചെയ്യുന്നത്. ടിവി കണ്ട് കൊണ്ട് ഉറങ്ങിയാൽ ശരീരഭാരം കൂടാമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ലെെറ്റിട്ടുള്ള ഉറക്കം പൊതുവേ ആരോ​ഗ്യത്തിന് നലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ടിവി കണ്ട് കൊണ്ട് ഉറങ്ങുന്നത് അരക്കെട്ടിന് ക്ഷതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ' നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്'  വ്യക്തമാക്കുന്നു. യുഎസിൽ നിന്ന് 35 നും 74 നും ഇടയിൽ പ്രായമുള്ള 43,722 സ്ത്രീകളുടെ വിവരങ്ങൾ ​​ഗവേഷകർ വിശകലനം ചെയ്തു. അവർ സ്തനാർബുദത്തിനും മറ്റ് രോഗങ്ങൾക്കും സാധ്യതയെക്കുറിച്ച് ​ഗവേഷണം നടത്തി. 

ടിവി കാണാതെ നേരെ ഉറങ്ങാൻ പോവുന്നവർക്ക് അവരുടെ ശരീരഭാരം കൂടാതെ കാക്കാൻ സാധിക്കുന്നുണ്ടെന്നും, ടിവി കണ്ടുകണ്ടുറങ്ങിപ്പോകുന്ന ശീലമുള്ള സ്ത്രീകളുടെ ഭാരം അഞ്ചുവർഷത്തിനുള്ളിൽ 17 ശതമാനത്തോളം വർദ്ധിക്കുന്നുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു. 

' ജാമ ഇന്റേണൽ മെഡിസിനിൽ' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‌ടിവിയിൽ നിന്നുള്ള കൃത്രിമ വെളിച്ചം സ്ലീപ്പ് ഹോർമോണായ മെലറ്റോണിന്റെ അളവ് കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായി. മെച്ചപ്പെട്ട ഉറക്കം, ആരോഗ്യകരമായ ഭാരം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക്  രാത്രിയിൽ ലെെറ്റിട്ട് ഉറങ്ങുന്ന ശീലം ഉണ്ടെങ്കിൽ മാറ്റണമെന്നും ​ഗവേഷകർ പറയുന്നു. 

ഉടമസ്ഥയായ സ്ത്രീ മരിച്ചു, സങ്കടം സഹിക്കാനാവാതെ വളർത്തുപട്ടി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു..

click me!