തൊണ്ടമുള്ള്; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...

Published : Oct 20, 2019, 08:43 PM ISTUpdated : Oct 20, 2019, 08:44 PM IST
തൊണ്ടമുള്ള്; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...

Synopsis

മനുഷ്യന്‍റെ തൊണ്ടയിലെയും മൂക്കിലെയും ശ്ലേഷ്മ ചർമത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്‌ത്തീരിയ അഥവാ തൊണ്ടമുള്ള്. ഡിഫ്ത്തീരിയെ തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്തെ ചെസ്റ്റ് ആന്‍റ്  അലര്‍ജി സ്പെഷ്യലിസ്റ്റായ ഡോ. അര്‍ഷാദ് പറയുന്നത്. 

മനുഷ്യന്‍റെ തൊണ്ടയിലെയും മൂക്കിലെയും ശ്ലേഷ്മ ചർമത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്‌ത്തീരിയ അഥവാ തൊണ്ടമുള്ള്. ഡിഫ്ത്തീരിയെ തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയില്ലെന്ന് തിരുവനന്തപുരത്തെ ചെസ്റ്റ് ആന്‍റ്  അലര്‍ജി സ്പെഷ്യലിസ്റ്റായ ഡോ. അര്‍ഷാദ് പറയുന്നത്. പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിലുള്ള രോഗ ലക്ഷണമെന്നും ഡോക്ടര്‍ പറഞ്ഞു.

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. ഡിഫ്തീരിയ എന്ന വാക്കിന്റെ അര്‍ത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയില്‍ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടക്ക് ഇതുമായുള്ള സാമ്യത്തില്‍ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം.

ലക്ഷണങ്ങള്‍

പനി, ശരീരവേദന, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, കടുത്ത ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, വെള്ളം കുടിക്കാൻ പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്വാസതടസ്സം, കാഴ്ചാ വ്യതിയാനങ്ങൾ, സംസാര വൈകല്യം, ഹൃദയമിടിപ്പ് വർധിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ കാണാം. രോഗബാധയുണ്ടായാൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.

പ്രതിരോധ കുത്തിവയ‌്പുകൾ യഥാസമയം എടുതക്കാത്ത  കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞ മുതിർന്നവർ എന്നിവർക്ക‌് രോഗസാധ്യത കൂടുതലാണ്. കൃത്യസമയത്ത് കുത്തിവെയ്‌പെടുക്കാത്തതാണ് ഡിഫ്തീരിയയ്ക്ക് കാരണമെന്ന് ആരോഗ്യസംഘം പറയുന്നു. 

PREV
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും