ഈ പാനീയങ്ങൾ ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കും

Published : May 04, 2023, 03:02 PM IST
ഈ പാനീയങ്ങൾ ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കും

Synopsis

കരൾ (കരൾ) കോശങ്ങൾക്കുള്ളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അധിക കൊഴുപ്പ് കരളിൽ വീക്കം ഉണ്ടാക്കുകയും അതിന് കേടുപാടുകൾ വരുത്തുകയും പാടുകൾ ഉണ്ടാക്കുകയും ചെയ്യും. 

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ശരിയായ പരിചരണം കരളിനെ സംരക്ഷിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല, കരളിന്റെ ആരോഗ്യം അപകടത്തിലാണെന്ന് ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. 

അണുബാധകൾ, അമിതവണ്ണം, മദ്യത്തിന്റെ ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന പല തരത്തിലുള്ള കരൾ രോഗങ്ങളുണ്ട്. കാലക്രമേണ, കരൾ രോഗം കൂടുതൽ ഗുരുതരമായ സങ്കീർണതകളിലേക്കും നയിച്ചേക്കാം. കരൾ രോ​ഗങ്ങൾക്ക് കാരണമാകുന്ന ചില ശീലങ്ങൾ...

അമിതമായ മദ്യപാനം
വ്യായാമം ചെയ്യാത്തത്
ജങ്ക് ഫുഡും എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുക
പുകവലി
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക.

കരൾ കോശങ്ങൾക്കുള്ളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അധിക കൊഴുപ്പ് കരളിൽ വീക്കം ഉണ്ടാക്കുകയും അതിന് കേടുപാടുകൾ വരുത്തുകയും പാടുകൾ ഉണ്ടാക്കുകയും ചെയ്യും. കരളിന്റെ ആരോഗ്യം മാത്രമല്ല, ഫാറ്റി ലിവർ രോഗങ്ങളും കൃത്യസമയത്ത് ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. 

അപൂർവ സന്ദർഭങ്ങളിൽ, ഈ അവസ്ഥ നാഡീ, വൃക്ക, ഹൃദയ സിസ്റ്റങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. നാഷ് എന്നറിയപ്പെടുന്ന ഫാറ്റി ലിവർ രോഗത്തിന്റെ ഏറ്റവും ഗുരുതരമായ രൂപങ്ങളിലൊന്ന് കരൾ വീക്കത്തിന് കാരണമാകുകയും സിറോസിസിലേക്ക് കാരണവാകയും ചെയ്യും. 

ഫാറ്റി ലിവർ തടയാൻ കുടിക്കാം ഈ പാനീയങ്ങൾ...

നെല്ലിക്ക ജ്യൂസ്...

ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, വിറ്റാമിൻ സി, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇവയെല്ലാം ചേർന്ന് കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. നെല്ലിക്ക ജ്യൂസിന്റെ പതിവ് ഉപഭോഗം ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്...

ഫാറ്റി ലിവർ ‌രോ​ഗം തടയാൻ ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട് ജ്യൂസ്.   ഇത് കരളിനെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

മഞ്ഞൾ വെള്ളം...

മഞ്ഞൾ വെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മഞ്ഞൾ വെള്ളം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.

​ഗ്രീൻ ടീ....

കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ കാറ്റെച്ചിൻ അടങ്ങിയതാണ് ഗ്രീൻ ടീ. വിവിധ കരൾ രോ​ഗങ്ങൾ തടയാൻ ​ഗ്രീൻ ടീ സഹായകമാണ്. 

കൂടുതൽ ഇഷ്ടം എരിവുള്ള ഭക്ഷണങ്ങളാണോ? എങ്കിൽ ശ്രദ്ധിക്കൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം