ഈ നാല് ജീവിതശൈലി മാറ്റങ്ങൾ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും

Published : Feb 12, 2023, 07:37 PM ISTUpdated : Feb 12, 2023, 07:56 PM IST
ഈ നാല് ജീവിതശൈലി മാറ്റങ്ങൾ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും

Synopsis

ഏകദേശം 27 ലക്ഷം ആളുകൾക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങൾ 2020-ൽ 8.5 ലക്ഷം വരുമെന്നും പഠനങ്ങൾ പറയുന്നു. ഈ മാരകമായ രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ കഴിയുന്ന ചില ശീലങ്ങൾ ഉറപ്പാക്കേണ്ടത് ആവശ്യമാണ്.

കാൻസർ (Cancer) എന്ന രോ​ഗത്തെ നാം എല്ലാവരും വളരെ പേടിയോടെ തന്നെയാണ് നോക്കികാണുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ക്യാൻസറാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു. ഓരോ വർഷവും ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്.

ഏകദേശം 27 ലക്ഷം ആളുകൾക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയും ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങൾ 2020-ൽ 8.5 ലക്ഷം വരുമെന്നും പഠനങ്ങൾ പറയുന്നു.  ഈ മാരകമായ രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ കഴിയുന്ന ചില ശീലങ്ങൾ ഉറപ്പാക്കേണ്ടത് ആവശ്യമാണ്. 

' അർബുദത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാൽ ഒരു കാൻസർ ട്യൂമറിന്റെ വളർച്ച പ്രധാനമായും സംഭവിക്കുന്നത് പ്രതിരോധശേഷി കുറവായതിനാലാണ്. ഒരു വ്യക്തിയുടെ പ്രതിരോധശേഷി കുറവാണെങ്കിൽ  കാൻസർ കോശങ്ങൾ ശരീരത്തെ ആക്രമിക്കുന്നു. ഒരു നല്ല രോഗപ്രതിരോധ സംവിധാനത്തിന് ആരോഗ്യകരമായ ജീവിതശൈലി ആവശ്യമാണ്. ഇത് ക്യാൻസറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും...' - രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോളജിസ്റ്റ് ഡോ ലീന ദധ്‌വാൾ പറയുന്നു.

കാൻസർ കേസുകളിൽ 5 മുതൽ 10 ശതമാനം വരെ മാത്രമേ ജനിതക വൈകല്യങ്ങൾ മൂലമുള്ളതായിയുള്ളൂവെന്ന് 
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കാൻസർ ഒരു തടയാൻ കഴിയുന്ന രോഗമാണ് എന്ന തലക്കെട്ടിലുള്ള ഒരു പഠനത്തിൽ പറയുന്നു. 

മിക്ക ക്യാൻസറുകളും പരിസ്ഥിതിയിലും ജീവിതരീതിയിലുമാണ്. തെളിവുകൾ സൂചിപ്പിക്കുന്നത് കാൻസറുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും, ഏകദേശം 25-30 ശതമാനം പുകയില മൂലമാണ്. 30-35 ശതമാനം ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 15-20 ശതമാനം അണുബാധകൾ മൂലമാണ്. കൂടാതെ ബാക്കിയുള്ള ശതമാനം റേഡിയേഷൻ, സമ്മർദ്ദം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ഘടകങ്ങൾ മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്...

ഒന്ന്...

പതിവായുള്ള വ്യായാമം ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. വൻകുടൽ, സ്തനാർബുദം തുടങ്ങി നിരവധി തരത്തിലുള്ള കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ വ്യായാമം സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 
വ്യായാമം എൻഡോർഫിൻസ് എന്ന നല്ല ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്ന് ഡോ ലീന ദധ്‌വാൾ പറയുന്നു. വേഗതയുള്ള സൈക്ലിംഗ്, വേഗത്തിലുള്ള നടത്തം, നീന്തൽ അല്ലെങ്കിൽ യോഗ എന്നിവ പോലെ ദിവസേന കുറഞ്ഞത് 40 മിനിറ്റ് മിതമായ വ്യായാമം ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. 

രണ്ട്...

ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറച്ച് കഴിക്കണമെന്നും ഡോക്ടർ പറയുന്നു. പറഞ്ഞു. കോളിഫ്ലവർ,  ബ്രൊക്കോളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾക്ക് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്. ഓരോ ദിവസവും വ്യത്യസ്ത നിറങ്ങളിലുള്ള അഞ്ച് തരം പഴങ്ങളും നാല് തരം പച്ചക്കറികളും കഴിക്കാനും ഡോ ദധ്‌വാൾ ശുപാർശ ചെയ്യുന്നു.

മൂന്ന്...

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു പഠനമനുസരിച്ച് കാൻസർ മരണങ്ങളിൽ മൂന്നിലൊന്നിനും പുകയില ഉപയോഗം കാരണമാകുന്നു. പ്രത്യേകിച്ചും, സിഗരറ്റ് വലിക്കുന്നത് എല്ലാ ശ്വാസകോശ അർബുദങ്ങളിലും 85 ശതമാനത്തിനും കാരണമാകുന്നു. 

നാല്...

ചർമ്മ കാൻസർ തടയുന്നതിന് സൂര്യനിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞത് SPF 30 ന്റെ സൺസ്ക്രീൻ ഉപയോഗിക്കുക, മുഴുവൻ വസ്ത്രങ്ങൾ ധരിക്കുകയെന്ന് ഡോ ദധ്വാൾ പറഞ്ഞു. ചർമ്മത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.

ശ്രദ്ധിക്കൂ, ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ സംഭവിക്കുന്നത്...

 

PREV
Read more Articles on
click me!

Recommended Stories

കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടണോ? ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ