
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും പറയാനുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാമെന്ന് നമുക്കെല്ലാം അറിയാം. കാലാവസ്ഥ, വെള്ളത്തിന്‍റെ പ്രശ്നം, സ്ട്രെസ്, മോശം ഭക്ഷണം എന്നിങ്ങനെ പോകുന്നു കാരണങ്ങളുടെ പട്ടിക.
ഇത്തരത്തില്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാവുന്ന അഞ്ച് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മുടി കൊഴിച്ചില്‍ നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കില്‍ ഈ അഞ്ച് കാരണങ്ങളാണോ അതിന് പിന്നില്‍ എന്ന് നിങ്ങള്‍ ആദ്യം പരിശോധിക്കുക.
മുടിയില്‍ ഏതെങ്കിലും വിധത്തിലുള്ള കെമിക്കല്‍ - ഹീറ്റ് ട്രീറ്റ്മെന്‍റുകള്‍ ചെയ്യുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (ഗര്‍ഭകാലത്തിലെന്ന പോലെ), ഹോര്‍മോണ്‍ ബാലൻസ് തെറ്റുന്ന അവസ്ഥ (പിസിഒഎസ്, ഹൈപ്പോതൈറോയ്ഡിസം പോലുള്ള പ്രശ്നങ്ങള്‍ പോലെ), ഓട്ടോ-ഇമ്മ്യൂണ്‍ രോഗാവസ്ഥകള്‍ പോലെ ചില അസുഖാവസ്ഥകള്‍, പോഷകാഹാരക്കുറവ്- ഇത്രയുമാണ് ഇപ്പറഞ്ഞ അഞ്ച് കാരണങ്ങള്‍.
മുടി കൊഴിച്ചില്‍ രൂക്ഷമാകുന്നപക്ഷം ഈ കാരണങ്ങളാണോ നിങ്ങളെ അതിലേക്ക് നയിക്കുന്നത് എന്നത് പരിശോധിക്കാവുന്നതാണ്. ഇനി, മുടി കൊഴിച്ചില്‍ പരിഹരിക്കാൻ സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ് കൂടി പങ്കുവയ്ക്കാം.
പ്രോട്ടീൻ അടങ്ങിയ പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ബീൻസ്, മുട്ട, പാല്‍- പാലുത്പന്നങ്ങള്‍, ചിക്കൻ, ഇറച്ചി, സീഫുഡ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. അയേണിനാല്‍ സമ്പന്നമായ ഇലക്കറികള്‍, വിവിധ തരം സീഡ്സ്, നട്ട്സ്, എന്നിവയും മുടി കൊഴിച്ചില്‍ തടയാൻ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങളാണ്.
വൈറ്റമിൻ ബി-യാല്‍ സമ്പന്നമായ ധാന്യങ്ങള്‍, നേന്ത്രപ്പഴം, മീൻ, പീനട്ട് എന്നിയും സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങള്‍, നെല്ലിക്ക, പേരക്ക, സ്ട്രോബെറി, ബെല്‍ പെപ്പേഴ്സ്, തക്കാളി, കിവി, ബ്രൊക്കോളി പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്. ഡാര്‍ക് ചോക്ലേറ്റ്, സോയ, ഉള്ളി, വെളുത്തുള്ളി, ക്യാബേജ്, വെജിറ്റബിള്‍ ഓയില്‍, അവക്കാഡോ എന്നീ ഭക്ഷണങ്ങളും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Also Read:- മീൻ കഴിച്ചാല്‍ മതി, ശ്വാസകോശം സുരക്ഷിതം; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam