Health Tips : ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, മുടികൊഴിച്ചിൽ കുറയ്ക്കും

Published : Mar 14, 2024, 08:14 AM ISTUpdated : Mar 14, 2024, 08:20 AM IST
Health Tips :  ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, മുടികൊഴിച്ചിൽ കുറയ്ക്കും

Synopsis

പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ മുട്ട മുടിവളർച്ചയ്ക്ക് സഹായകമാണ്. മുടിയുടെ നിർമ്മാണ ഘടകമാണ് പ്രോട്ടീൻ. ബയോട്ടിൻ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? അമിതമായി മുടികൊഴിയുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അനാരോ​ഗ്യകരമായ ഭക്ഷണരീതിയും കാലാവസ്ഥയുമെല്ലാം മുടിയുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കാം. മുടിയുടെ ആരോഗ്യത്തിനും പോഷകസമൃദ്ധമായ ആഹാരം പ്രധാനപ്പെട്ടതാണ്. മുടിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ മുട്ട മുടിവളർച്ചയ്ക്ക് സഹായകമാണ്. മുടിയുടെ നിർമ്മാണ ഘടകമാണ് പ്രോട്ടീൻ. ബയോട്ടിൻ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

രണ്ട്...

ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ മത്സ്യം മുടി കൊഴിച്ചിൽ തടയുന്നതിനുള്ള മികച്ച ഭക്ഷണമാണ്. കട്ടി കുറഞ്ഞ മുടിയുള്ളവർക്കും മത്സ്യം കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് മുടിയെ ആരോ​ഗ്യമുള്ളതാക്കും.

മൂന്ന്...

ചീരയിൽ ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചീര സാലഡുകളിലോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്.  

നാല്...

പാല്, തൈര്, മുട്ട എന്നിവയെല്ലാം പ്രോട്ടീൻ സമ്പന്നമായ ആഹാരമാണ്. ഇവ സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. അയൺ, വിറ്റാമിൻ ബി-12, ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയെല്ലാം ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 

അഞ്ച്...

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്ന എണ്ണമയമുള്ള പദാർത്ഥമായ സെബം ഉൽപ്പാദിപ്പിക്കുന്നതിന് വിറ്റാമിൻ എ സഹായിക്കുന്നു. 

ആറ്...

മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമായ ഭക്ഷണമാണ് സോയ. ഒപ്പം അയൺ, സിങ്ക്, ഫോളേറ്റ് എന്നിവയെല്ലാം സോയയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഏഴ്...

ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. മുടിയുടെ ആരോഗ്യത്തിനുപുറമെ, അവോക്കാഡോ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.

50 വയസ്സിന് താഴെയുള്ളവരിൽ ഈ ക്യാൻസർ വർദ്ധിച്ച് വരുന്നു ; പഠനം


 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക