Asianet News MalayalamAsianet News Malayalam

50 വയസ്സിന് താഴെയുള്ളവരിൽ ഈ ക്യാൻസർ വർദ്ധിച്ച് വരുന്നു ; പഠനം

സംസ്കരിച്ച മാംസവും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം വൻകുടൽ കാൻസറിലേക്ക് നയിക്കുന്നതായി മുംബൈയിലെ മെഡിക്കോവർ ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്‌പ്ലാൻ്റ് സർജനായ ഡോ. അമൃത് രാജ് സി പറഞ്ഞു.

this cancer is increasing in people below the age of 50 study
Author
First Published Mar 13, 2024, 8:28 PM IST

50 വയസ്സിന് താഴെയുള്ളവരിൽ വൻകുടലിലെ ക്യാൻസർ വർദ്ധിച്ച് വരുന്നതായി പുതിയ പഠനം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങിയവയാണ് അർബുദം ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങൾ.
ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (DSCI) 2023-ൽ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

വൻകുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന അർബുദമാണ് വൻകുടൽ ക്യാൻസർ. കോളൻ ക്യാൻസർ എന്നും അറിയപ്പെടുന്നു. മലാശയത്തിൽ രക്തസ്രാവം, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കൂടാതെ ചികിത്സിച്ചില്ലെങ്കിൽ മറ്റ് അവയവങ്ങളിലേക്കും ഇത് പടർന്നേക്കാം.

' 50 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ ക്യാൻസർ വർധിച്ചുവരികയാണ്. അമിതവണ്ണം, വ്യായാമില്ലായ്മ, പുകവലി തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണം. ലിഞ്ച് സിൻഡ്രോം, ഫാമിലിയൽ അഡിനോമാറ്റസ് പോളിപോസിസ് തുടങ്ങിയ ജനിതക അവസ്ഥകൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നു...' -" മുംബൈയിലെ മെഡിക്കോവർ ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്‌പ്ലാൻ്റ് സർജനായ ഡോ. അമൃത് രാജ് സി പറഞ്ഞു.

സംസ്കരിച്ച മാംസവും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം വൻകുടൽ കാൻസറിലേക്ക് നയിക്കുന്നതായി ഡോ. അമൃത് രാജ് സി പറഞ്ഞു. നമ്മൾ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷണമാണ് കുടൽ ബാക്ടീരിയയെ ബാധിക്കുന്നത്. ഭക്ഷണക്രമം, പൊണ്ണത്തടി, ചില മരുന്നുകൾ എന്നിവ കുടലിലെ ബാക്ടീരിയകളെ മാറ്റുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗട്ട് മൈക്രോബയോമിലെ മാറ്റം ക്യാൻസർ വളരാൻ സഹായിക്കുന്ന വീക്കം ഉണ്ടാക്കുന്നതായി ഡോ. അമൃത് രാജ് പറഞ്ഞു.

എന്നിരുന്നാലും, ശ്രദ്ധിക്കേണ്ട ചില സാധാരണ ലക്ഷണങ്ങളിൽ വയറിളക്കം, മലബന്ധം, വയറുവേദന. ഭാരം കുറയൽ, മലത്തിൽ രക്തം തുടങ്ങിയവ ശ്രദ്ധിക്കാതെ പോകരുത്. വൻകുടൽ കാൻസർ, ക്രോൺസ് രോഗം, വൻകുടൽ പുണ്ണ് തുടങ്ങിയ കോശജ്വലന രോഗങ്ങളുടെ വികസനത്തിനും കാരണമാകുമെന്ന് നാനാവതി മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയറിലെ ഹെപ്പറ്റോബിലിയറി പാൻക്രിയാറ്റിക് ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഓങ്കോളജി ഡയറക്ടർ ഡോ. ഗണേഷ് നാഗരാജൻ പറഞ്ഞു.

മോശം ഭക്ഷണക്രമം, സംസ്കരിച്ച ഭക്ഷണങ്ങൾ, ഭക്ഷണത്തിലെ നാരുകളുടെ കുറവ് എന്നിവ വൻകുടൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. യുവാക്കൾക്കിടയിലെ പൊണ്ണത്തടി നിരക്ക് വർദ്ധിക്കുന്നതും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും വിദ​ഗ്ധർ പറയുന്നു. 

പോഷകാഹാരം, വ്യായാമം, സംസ്‌കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കൽ തുടങ്ങിയവയിലൂടെ യുവാക്കളിൽ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറഞ്ഞു. 

Read more വൃക്കരോ​ഗികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം?

 


 

Follow Us:
Download App:
  • android
  • ios