Polycystic Ovarian Disease| പിസിഒഡി ഉള്ള സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഡോക്ടർ പറയുന്നത്...

Web Desk   | Asianet News
Published : Nov 15, 2021, 01:59 PM ISTUpdated : Nov 15, 2021, 02:11 PM IST
Polycystic Ovarian Disease| പിസിഒഡി ഉള്ള സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഡോക്ടർ പറയുന്നത്...

Synopsis

പിസിഒഡിക്ക് കാർഡിയോവാസ്കുലർ ഡിസീസുമായി (സിഡിവി) നേരിട്ടുള്ള ബന്ധമുണ്ടെന്ന് നിഷേധിക്കാനാവില്ല, ഇത് അവരിൽ ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് മധ്യപ്രദേശിലെ ഇൻഡോറിലെ മെദാന്ത ഹോസ്പിറ്റലിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. അൽകേഷ് ജെയിൻ പറഞ്ഞു.

ഇന്നത്തെ കാലത്ത് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി(പോളിസിസ്റ്റിക്ക് ഒവേറിയൻ സിൻഡ്രോം- Polycystic ovary syndrome). ഹോർമോൺ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ വർദ്ധിക്കുന്നു. തടി കൂടുക(weight gain), ആർത്തവ ക്രമക്കേടുകൾ(menstrual problems), മുടി കൊഴിച്ചിൽ (hair fall), വന്ധ്യത (infertility) തുടങ്ങിയവയെല്ലാം പിഡിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

പിസിഒഡി(pcod) ഉള്ള സ്ത്രീകൾക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ. 
പിസിഒഡി ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് പിസിഒഡി ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് (stroke) എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. ഏകദേശം 15 ശതമാനം മുതൽ 20 ശതമാനം വരെ സ്ത്രീകൾക്ക് പിസിഒഡി ഉണ്ട്. 

പിസിഒഡിക്ക് കാർഡിയോവാസ്കുലർ ഡിസീസുമായി (സിഡിവി) നേരിട്ടുള്ള ബന്ധമുണ്ടെന്ന് നിഷേധിക്കാനാവില്ല, ഇത് അവരിൽ ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് മധ്യപ്രദേശിലെ ഇൻഡോറിലെ മെദാന്ത ഹോസ്പിറ്റലിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. അൽകേഷ് ജെയിൻ പറഞ്ഞു.

പിസിഒഡി ഉള്ള സ്ത്രീകൾക്ക് സിവിഡി അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണ്. പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹോർമോൺ തകരാറുകൾ തുടങ്ങിയ അപകട ഘടകങ്ങൾ പിസിഒഡി രോഗികളിൽ സാധാരണയായി കാണപ്പെടുന്നു. ഹൃദയത്തിലോ തലച്ചോറിലോ ഉള്ള ധമനികളിലെ തടസ്സങ്ങൾ വികസിപ്പിക്കുന്നതിന് ഈ ഘടകങ്ങൾ കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. 

 

 

50നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സ്‌ട്രോക്ക് സംഭവങ്ങൾ പെട്ടെന്ന് വർധിക്കും. ഒരു സ്ത്രീ പിസിഒഡി ഉള്ളതോ പ്രമേഹരോഗിയോ ആണെങ്കിൽ സ്വാഭാവിക സംരക്ഷണം നഷ്ടപ്പെടുമെന്നും ഡോ. അൽകേഷ് ജെയിൻ പറഞ്ഞു.

ഹൃദ്രോഗങ്ങൾ ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഡോക്ടർ പറയുന്നു, കൂടാതെ ബിപി, ലിപിഡ് അളവ്, കൊളസ്ട്രോൾ എന്നിവ പതിവായി പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടിച്ചേർത്തു. 

ജീവിതശൈലി മരുന്നുകൾ ഇതിൽ പ്രധാന പങ്ക് വഹിക്കുമ്പോൾ, സ്ത്രീകളും സ്ഥിരമായി പുകവലിയിൽ നിന്നും മദ്യപാനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 30 മിനുട്ട് മുതൽ 40 മിനുട്ട് വരെ, ആഴ്ചയിൽ അഞ്ച് തവണയെങ്കിലും ദിവസവും വ്യായാമം ചെയ്യുന്നത് പ്രയോജനകരമാണെന്ന് ഡോ. അൽകേഷ് ജെയിൻ പറഞ്ഞു.

പിസിഒഡി പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക