അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ രണ്ട് ഭക്ഷണങ്ങൾ ശീലമാക്കൂ; ന്യൂട്രീഷനിസ്റ്റ് പറയുന്നു

By Web TeamFirst Published May 9, 2020, 10:52 PM IST
Highlights

' നിങ്ങളുടെ വയറിന് ചുറ്റുമുള്ള കൊഴുപ്പ് ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. ഈ കൊഴുപ്പ് കുറയുന്നില്ലെങ്കിൽ, ഇത് പിന്നീടുള്ള ജീവിതത്തിൽ ധാരാളം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം' -  പോഷകാഹാര വിദഗ്ധ ശിൽ‌പ അറോറ പറയുന്നു.

ശരീരഭാരം കുറയ്ക്കണമെന്ന് ചിന്തിക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നത് അടിവയറ്റിലെ കൊഴുപ്പാണ്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറ് കുറയുന്നതിന് വേണ്ടി മാത്രം ചിലർ വ്യായാമം ചെയ്യാറുണ്ട്. എന്നാൽ അങ്ങനെ പെട്ടന്നൊന്നും വയറ് കുറയാറുമില്ല.

' നിങ്ങളുടെ വയറിന് ചുറ്റുമുള്ള കൊഴുപ്പ് ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. ഈ കൊഴുപ്പ് കുറയുന്നില്ലെങ്കിൽ, ഇത് പിന്നീടുള്ള ജീവിതത്തിൽ ധാരാളം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം' -  പോഷകാഹാര വിദഗ്ധ ശിൽ‌പ അറോറ പറയുന്നു. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഭക്ഷണങ്ങളെ കുറിച്ച് ശിൽപ പറയുന്നു. 

1. ​​'ഗ്രീൻ ജ്യൂസ്' ശീലമാക്കൂ...

ദിവസവും നിങ്ങൾ കഴിക്കുന്ന പച്ചക്കറികളെ ജ്യൂസാക്കി കുടിക്കുന്നത് ശീലമാക്കണമെന്ന് ശിൽപ പറയുന്നു. ഗ്രീൻ ജ്യൂസ് കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ ഏറെ ​ഗുണം ചെയ്യും. പുതിനയില, മല്ലിയില, നാരങ്ങ നീര് എന്നിവ ചേർത്ത ജ്യൂസ് കുടിക്കുന്നത് രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

 

2. പ്രഭാതഭക്ഷണത്തിൽ 'പപ്പായയും നട്സും' ഉൾപ്പെടുത്തൂ...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിൽ പപ്പായ ജ്യൂസും നട്സും കഴിക്കുന്നത് ശീലമാക്കണമെന്ന് ശിൽപ പറയുന്നു. പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ളവ കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണമെന്നും അവർ പറയുന്നു. 

 

അമിതവണ്ണം കുറയ്ക്കണോ? ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ....


 

click me!